DCBOOKS
Malayalam News Literature Website

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേള 2022; പ്ര​സാ​ധ​ക സ​മ്മേ​ള​ന​ത്തി​ന്​ തുടക്കമായി

ഷാ​ർ​ജ അ​ന്താ​രാ​ഷ്ട്ര പുസ്തകമേളക്ക്  മു​ന്നോ​ടി​യാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​സാ​ധ​ക സ​മ്മേ​ള​ന​ത്തി​ന്​ തുടക്കമായി. ഷാ​ർ​ജ എ​ക്സ്​​പോ സെന്ററിന് സ​മീ​പം പ്ര​ത്യേ​കം സ​ജ്ജ​മാ​ക്കി​യ വേ​ദി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഇ​ന്റ​ർ​നാ​ഷ​ന​ൽ പബ്ലിഷേ​ഴ്സ്​ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ് ബു​ദൂ​ർ അ​ൽ ഖാ​സി​മി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.  AudioBook Publishing in Emerging Market എന്ന വിഷയത്തിൽ ആദ്യ ദിനത്തിൽ നടന്ന ചർച്ചയിൽ ഗോവിന്ദ് ഡി സി സംസാരിച്ചു. അമ ഡാഡ്സൺ (Ama Dadson), ബിയാട്രിസ് ലിൻ (Beatrice’s LIN) എന്നിവർ ചർച്ചയിൽ പങ്കെടുത്തു. നേതൻ ഹൾ ( Nathan Hull) മോഡറേറ്ററായിരുന്നു. നവംബർ ഒന്നിന് പ്ര​സാ​ധ​ക സ​മ്മേ​ള​നം അവസാനിക്കും.

ലോ​ക​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നാ​യി ആ​യി​ര​ത്തോ​ളം പ്ര​സാ​ധ​ക​രാ​ണ്​ സ​മ്മേ​ള​ന​ത്തി​ൽ പ​​​ങ്കെ​ടു​ക്കു​ന്ന​ത്.

ഇന്ത്യയിൽ നിന്നുൾപ്പെടെ 92 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നാ​യി 971 പ്ര​സാ​ധ​ക​രാ​ണ്​ ഇ​ത്ത​വ​ണ സ​മ്മേ​ള​ന​ത്തി​നെ​ത്തി​യ​ത്. പ്രസാ​ധ​ക മേ​ഖ​ല​യി​ലെ പു​തി​യ സാ​ധ്യ​ത​ക​ൾ ച​ർ​ച്ച​യാ​കു​ന്ന നി​ര​വ​ധി സം​വാ​ദ​ങ്ങ​ളും സ​മ്മേ​ള​ന​ത്തിന്റെ ഭാഗമായി ന​ട​ക്കു​ന്നു​ണ്ട്. 33 പ്ര​ഭാ​ഷ​ക​രാ​ണ്​ സ​മ്മേ​ള​ന​ത്തി​ൽ സ​ദ​സ്സു​മാ​യി സം​വ​ദി​ക്കു​ന്ന​ത്.

Comments are closed.