DCBOOKS
Malayalam News Literature Website

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേള; ഇന്ന് രവീന്ദര്‍ സിങ് സംസാരിക്കും

39-ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ ഇന്ന് (12 നവംബര്‍ 2020)  രവീന്ദര്‍ സിങ് സംസാരിക്കും.വൈകുന്നേരം 7 മണിക്കാണ് രവീന്ദര്‍ സിങ് സംസാരിക്കുക. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേള നവംബര്‍ 14ന് അവസാനിക്കും.

കൊവിഡ് സാഹചര്യത്തില്‍ ആരോഗ്യ സുരക്ഷക്ക് പ്രഥമ പരിഗണന നല്‍കി, ആഗോള സുരക്ഷാ പ്രോട്ടോകോളുകള്‍ പരിഗണിച്ചാണ് പരിപാടി നടക്കുന്നത്. പുസ്തക മേളയിലെ സാംസ്‌കാരിക പരിപാടികള്‍ പൂര്‍ണമായി ഓണ്‍ലൈന്‍ രീതിയിലാണ്.

പരിപാടികളിലും, സംവാദങ്ങളിലും പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് https://linktr.ee/sharjahbookauthority എന്ന വിലാസത്തിലൂടെ ഓൺലൈൻ രജിസ്‌ട്രേഷൻ നടത്താവുന്നതാണ്.

 

Comments are closed.