DCBOOKS
Malayalam News Literature Website

ശകുന്ദളാദേവിയുടെ ജന്മവാര്‍ഷികദിനം

സര്‍ക്കസ് കായികതാരമായിരുന്ന നാനാക്ക് ചന്ദ് ഝേഡിയുടെയും ദേവകിയുടെയും മകളായി 1929 നവംബര്‍ 4ന് ശകുന്തളാ ദേവി ജനിച്ചു. പിതാവിനൊപ്പം ചീട്ടിലെ മാന്ത്രികവിദ്യകള്‍ പ്രദര്‍ശിപ്പിച്ച ശകുന്തളാദേവിയുടെ ഗണിതശാസ്ത്രപാടവം മൂന്നാം വയസ്സില്‍ തന്നെ പ്രകടമായി. ഒരു വിദ്യാലയത്തിലും പോയി അക്കാദമികമായ യോഗ്യതകള്‍ കൈവരിയ്ക്കാതെ തന്നെ സംഖ്യകളെ മെരുക്കിയെടുത്ത ഗണിതശാസ്ത്രത്തിലെ അത്ഭുതവനിതയായ ശകുന്തളാദേവി ആറാം വയസ്സില്‍ മൈസൂര്‍ സര്‍വ്വകലാശാലയില്‍ തന്റെ ശരവേഗത്തിലുള്ള കണക്കുകൂട്ടല്‍ കഴിവും ഓര്‍മ്മശക്തിയും പ്രദര്‍ശിപ്പിച്ചു. എട്ടാം വയസ്സില്‍ തമിഴ്‌നാട്ടിലെ അണ്ണാമല സര്‍വ്വകലാശാലയിലും ഇത് ആവര്‍ത്തിച്ചു.

ട്രൂമാന്‍ ഹെന്‍ട്രി സാഫോര്‍ഡിന്റേതുപോലെ കുട്ടിക്കാലത്തു മാത്രം കാണപ്പെട്ട ഒരു കഴിവായിരുന്നില്ല ശകുന്തളാദേവിയ്ക്ക് ഗണിതശാസ്ത്രത്തില്‍ ഉണ്ടായിരുന്നത്. 1977ല്‍ അമേരിക്കയിലെ ഡള്ളാസില്‍ കമ്പ്യൂട്ടറുമായി ക്യൂബ് റൂട്ട് മത്സരത്തിലേര്‍പ്പെട്ട ശകുന്തളാദേവി അമ്പതു സെക്കന്‍ഡിനകമാണ് ഉത്തരം നല്‍കിയത്.

ബാഗ്ലൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വെച്ച് ഹൃദയാഘാതത്തെത്തുടര്‍ന്ന് 84 മത്തെ വയസ്സില്‍ 2013 ഏപ്രില്‍ 21, നു വൈകുന്നേരം ശകുന്തളാദേവി അന്തരിച്ചു. എവേക്കന്‍ ദ ജീനിയസ്സ് ഇന്‍ യുവര്‍ വേള്‍ഡ്, ബുക്ക് ഓഫ് നമ്പേഴ്‌സ്, ഇന്‍ ദ വണ്ടര്‍ലാന്‍ഡ് ഓഫ് നമ്പേഴ്‌സ്, പെര്‍ഫക്ട് മര്‍ഡര്‍ തുടങ്ങി നിരവധി പുസ്തകങ്ങള്‍ ഇവരുടേതായുണ്ട്.

Comments are closed.