DCBOOKS
Malayalam News Literature Website

പ്രചോദനത്തിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്ന നിമിഷങ്ങളിലെല്ലാം ഈ പുസ്തകങ്ങല് കയ്യിലെടുക്കാം

സെല്ഫ് ഹെല്പ് വിഭാഗത്തിലെ മൂന്നു പുസ്തകങ്ങള് ഇപ്പോള് ഇ-ബുക്കായി സ്വന്തമാക്കാം

പോസിറ്റീവ് ബിരിയാണി 2അജി മാത്യു കോളൂത്ര എല്ലാവർക്കും ഇഷ്ടമുള്ള ബിരിയാണിപോലെ, പോഷകസമൃദ്ധവും ആസ്വാദ്യകരവുമാണ് അജി മാത്യു കോളൂത്രയുടെ പോസിറ്റീവ് ബിരിയാണി 2. അവ വായനക്കാരന് ജീവിതവിജയത്തിന് പ്രചോദനം നൽകുകയും പോസിറ്റീവ് എനർജി പകർന്നു നല്കുകയും ചെയ്യുന്നു. പ്രചോദനത്തിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്ന നിമിഷങ്ങളിലെല്ലാം ഈ പുസ്തകം കയ്യിലെടുക്കാം. ആത്മവിശ്വാസത്തോടെ യാത്രതുടരാൻ ഇത് സഹായിക്കുന്നു.

ബസ്മതിക്കും മസാലകള്‍ക്കും പകരം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രചരിച്ചിട്ടുള്ള മനോഹരമായ കഥകള്‍ ഉപയോഗിച്ചാണ് പോസിറ്റീവ് ബിരിയാണി രൂപപ്പെടുത്തിയിരിക്കുന്നത്. ക്രിയാത്മക മനോഭാവത്തോടെ പ്രവര്‍ത്തിച്ചാല്‍ ഏതു പ്രതിസന്ധിയിലും ബിരിയാണികള്‍ കണ്ടെത്താമെന്ന് ഇതിലെ കഥകള്‍ പഠിപ്പിക്കുന്നു.

പുസ്തകം ഇ-ബുക്കായി സ്വന്തമാക്കാൻ സന്ദർശിക്കുക

നിരാശയെ അതിജീവിക്കാം; സന്തോഷത്തോടെ ജീവിക്കാം, ജോബിന് എസ് കൊട്ടാരം ആധുനിക കാലഘട്ടത്തില്‍ നമുക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്ന സന്തോഷം വീണ്ടും തിരികെ കൊണ്ടുവന്ന് ജീവിതം സന്തോഷകരമാക്കുവാനുള്ള പ്രായോഗിക നിര്‍ദ്ദേശങ്ങളാണ് ഈ പുസ്തകത്തിലെ ഓരോ അധ്യായത്തിലുമുള്ളത്.

പുസ്തകം ഇ-ബുക്കായി സ്വന്തമാക്കാൻ സന്ദർശിക്കുക

പോസിറ്റീവ് ഇമേജിങ്, നോര്‍മന്‍ വിന്‍സന്റ് പീല്‍

നിങ്ങളുടെ ജീവിതത്തെ ഉന്നതവിജയത്തിലേക്ക് നയിക്കുവാൻ സഹായിക്കുന്ന പോസിറ്റീവ് ഇമേജിങ് എന്ന അത്ഭുതത്തെ വായനക്കാർക്കായി പരിചയപ്പെടുത്തുന്ന വിഖ്യാത ഗ്രന്ഥം. ഇതിലൂടെ ജീവിതത്തിലെ പോരായ്മകൾ പരിഹരിക്കുന്നതിനും ജീവിതവിജയം കരസ്ഥമാക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. നിങ്ങളുടെ മനസ്സിൽ ഒരു ആഗ്രഹമോ ലക്ഷ്യമോ കാണുന്നതിനും അത് നടപ്പിൽ വരുത്തുന്നതിനായി വേണ്ട മാർഗ്ഗങ്ങളെ പരിചയപ്പെടുത്തുന്ന പോസിറ്റീവ് ഇമേജിങ് ഭയവും ഏകാന്തതയും ഒഴിവാക്കുന്നതിനും പരസ്പരബന്ധം ശക്തിപ്പെടുത്തുന്നതിനും ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും സാമ്പത്തിക പരാധീനതകൾ ഒഴിവാക്കി മനസ്സിനെ ലഘൂകരിക്കുന്നതിനും നിങ്ങളെ സഹായിക്കുന്നു.

പ്രചോദനത്തിന്റെ ആവശ്യമുണ്ടെന്നു തോന്നുന്ന നിമിഷങ്ങളിലെല്ലാം ഈ പുസ്തകങ്ങല്  കൈയിലെടുക്കാം. ആത്മവിശ്വാസത്തോടെ യാത്ര തുടരാന്‍ ഇതു സഹായിക്കുന്നു.

പുസ്തകം ഇ-ബുക്കായി സ്വന്തമാക്കാൻ സന്ദർശിക്കുക 

 

 

 

 

 

 

 

Comments are closed.