DCBOOKS
Malayalam News Literature Website

‘വായനയുടെ വസന്തം’ പദ്ധതി ആരംഭിക്കും; പ്രഖ്യാപനം രണ്ടാം പിണറായി സര്‍ക്കാരിന്‍റെ നൂറുദിന കര്‍മ്മ പദ്ധതിയില്‍

വിദ്യാര്‍ത്ഥികളില്‍ വായനാശീലം വളര്‍ത്തുന്നതിനായി വീടുകളില്‍ പുസ്തകം എത്തിക്കുന്നതിന്‍റെ ഭാഗമായി ‘വായനയുടെ വസന്തം’ പദ്ധതി ആരംഭിക്കും.  രണ്ടാം പിണറായി സര്‍ക്കാരിന്‍റെ നൂറുദിന കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാകും  ‘വായനയുടെ വസന്തം’ പരിപാടി നടപ്പിലാക്കുക.

സർക്കാർ ഇന്നലെ പ്രഖ്യാപിച്ച നൂറ് ദിന കര്‍മ്മ പരിപാടികളില്‍ നിരവധി പദ്ധതികളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

മറ്റ് സാമൂഹ്യമേഖലാ പദ്ധതികൾ

  • സാമൂഹ്യമേഖലാ പദ്ധതികൾ ഇവ.:
  •  25,000 ഹെക്ടറിൽ ജൈവകൃഷി
  • 100 അർബൻ സ്ട്രീറ്റ് മാർക്കറ്റ് . 25 ലക്ഷം പഴവർഗ വിത്തുകൾ
  • 150 ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് സംഘങ്ങൾ
  • വ്യവസായ സംരംഭകർക്ക് ഭൂമി ലീസിൽ അനുവദിക്കാൻ ഏകീകൃത നയം
  • കുട്ടനാട് ബ്രാൻഡ് അരി മിൽ പ്രവർത്തനം തുടങ്ങും. കാസർകോട് ഇ എം എൽ ഏറ്റെടുക്കും
  • ഉയർന്ന ഉൽപാദന ശേഷിയുള്ള 10 ലക്ഷം കശുമാവിൻ തൈകൾ കർഷകർക്ക്
  • ഭൂനികുതി ഒടുക്കുന്നതിന് മൊബൈൽ ആപ്ലിക്കേഷൻ തുടങ്ങും.
  • നിലാവ് പദ്ധതി 200 ഗ്രാമപഞ്ചായത്തുകളിൽ ആരംഭിക്കും.
  • തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്
  • ബി.പി.എൽ വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസ സ്‌കോളർഷിപ്പ്
  • കണ്ണൂർ വിമൻസ് കോളേജ് ഇൻഡോർ സ്റ്റേഡിയം ഉദ്ഘാടനം
  • ആറ്റിങ്ങൽ ഗവ. കോളേജ്, പാലക്കാട്, മട്ടന്നൂർ, ഗവ. പോളിടെക്നിക്കുകൾ, പയ്യന്നൂർ വനിത പോളിടെക്നിക്, എറണാകുളം മോഡൽ എഞ്ചു. കോളേജ്, പൂഞ്ഞാർ മോഡൽ പോളി ടെക്നിക്, പയ്യപ്പാടി കോളേജ്, കൂത്തുപറമ്പ് അപ്ലൈഡ് സയൻസ് കോളേജ് എന്നിവിടങ്ങളിലെബ്ലോക്കുകൾ പൂർത്തീകരിക്കും.
  •  5 കോടിയുടെ 20 സ്‌കൂളുകളും 3 കോടിയുടെ 30 സ്‌കൂളുകളും പ്ലാൻ ഫണ്ടിൽ നിർമ്മിച്ച 40 സ്‌കൂളുകളുമടക്കം 90 സ്‌കൂൾ കെട്ടിടങ്ങൾ ഉദ്ഘാടനം .
  • 43 ഹയർ സെക്കൻഡറി ലാബുകളും 3 ലൈബ്രറികളും തുറക്കും.
  •  സ്‌കൂളുകളിൽ ഓൺലൈൻ ക്ലാസുകൾ

ലോക്ക്ഡൗണിൽ നിങ്ങളുടെ വായന ലോക്കാകാതിരിക്കാൻ ഇന്ന് തന്നെ ഓർഡർ ചെയ്യൂ ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറിലൂടെ.

Comments are closed.