DCBOOKS
Malayalam News Literature Website

സാഹിത്യകാരി സാറാ തോമസ് അന്തരിച്ചു

സാഹിത്യകാരി സാറാ തോമസ് അന്തരിച്ചു. തിരുവനന്തപുരത്തായിരുന്നു അന്ത്യം. 88 വയസായിരുന്നു.

ചെറുകഥാകൃത്ത്, നോവലിസ്റ്റ്, എന്നീ നിലകളിൽ ശ്രദ്ധേയയായ മലയാളം എഴുത്തുകാരിയാണ് സാറാ തോമസ്. 1934 സെപ്റ്റംബര്‍ 14-ന് ജനിച്ചു. പിതാവ്: വര്‍ക്കി എം. മാത്യു. മാതാവ്: സാറാമ്മ. ബി.എസ്‌സി. ബിരുദം. 1969-ല്‍ ആദ്യനോവല്‍ ജീവിതമെന്ന നദി പ്രസിദ്ധപ്പെടുത്തി. നാര്‍മടിപ്പുടവയ്ക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. അസ്തമയം, പവിഴമുത്ത്, അര്‍ച്ചന, മുറിപ്പാടുകള്‍ എന്നീ നോവലുകള്‍ ചലച്ചിത്രമായി. മുറിപ്പാടുകളുടെ ചലച്ചിത്രാവിഷ്‌കാരമായ ‘മണിമുഴക്ക’ത്തിന് സംസ്ഥാന ചലച്ചിത്ര അവാര്‍ഡും പ്രാദേശിക ചലച്ചിത്രത്തിനുള്ള രജതകമലവും ലഭിച്ചു. നാര്‍മടിപ്പുടവ ടി വി സീരിയലാക്കിയിട്ടുണ്ട്. നോവല്‍, കഥാവിഭാഗങ്ങളിലായി ഇരുപത്തിയഞ്ചിലധികം കൃതികള്‍. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് കമ്മിറ്റി, കേരള ഫിലിം സര്‍ട്ടിഫിക്കേഷന്‍ കമ്മിറ്റി, കേരള സാഹിത്യ അക്കാദമി ജനറല്‍ കൗണ്‍സില്‍, തിരുവനന്തപുരം ദൂരദര്‍ശന്റെ ഫിലിം സ്‌കാനിങ് കമ്മിറ്റി ഇവയില്‍ അംഗമായിരുന്നു.

1978ല്‍ പ്രസിദ്ധീകൃതമായ 1979ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച ‘നാര്‍മടിപ്പുടവ’ ഉൾപ്പെടെ സാറാ തോമസിന്റെ നിരവധി പുസ്തകങ്ങൾ ഡി സി ബുക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments are closed.