DCBOOKS
Malayalam News Literature Website

ബഹിരാകാശ വിനോദ സഞ്ചാര ദൗത്യത്തിന് ഏറെ സാധ്യതയുള്ള രാജ്യം ഇന്ത്യ : സന്തോഷ് ജോർജ് കുളങ്ങര

ശാസ്ത്ര സാങ്കേതിക രംഗങ്ങളിലും ബഹിരാകാശ പരീക്ഷണങ്ങളിലും മികവു തെളിയിച്ച ഇന്ത്യ എന്തുകൊണ്ടും ഒരു ബഹിരാകാശ വിനോദ സഞ്ചാര ദൗത്യത്തിന് ഏറെ സാധ്യതയുള്ള രാജ്യമാണെന്ന് സഞ്ചാര സാഹിത്യകാരൻ സന്തോഷ് ജോർജ് കുളങ്ങര. ഷാർജ അന്താരാഷ്ട്ര പുസ്‌തോത്സവത്തിന്റെ നാലാം ദിനമായ നവംബർ 6 ശനിയാഴ്ച,8.30 മുതൽ 9.30 വരെ ഇന്റലെക്ച്വൽ ഹാളിൽ നടന്ന മുഖാമുഖം പരിപാടിയിൽ ആസ്വാദകരോട് സംവദിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ ടൂറിസം മേഖലയുടെ വളർച്ചയ്ക്ക് സർക്കാർ തലത്തിൽ നീക്കത്തിനായി കാത്തിരിക്കേണ്ടതില്ല. സഹകരണസംഘങ്ങൾ എന്ന നിലയിൽ മുന്നോട്ട് വരാൻ മലയാളികൾ തയ്യാറായാൽ തന്നെ കേരളത്തിന്റെ വിനോദസഞ്ചാര മേഖലയിൽ വൻകുതിപ്പ് ഉണ്ടാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

Comments are closed.