DCBOOKS
Malayalam News Literature Website

സന്ധ്യ എന്‍.പി.യുടെ ‘പെണ്‍ബുദ്ധന്‍’

 

2014-ലെ കേരള സാഹിത്യ അക്കാദമിയുടെ ‘കനകശ്രീ’ അവാര്‍ഡ് ലഭിച്ച സന്ധ്യ എന്‍.പി.യുടെ രണ്ടാമത്തെ കവിതാസമാഹാരമാണ് ‘പെണ്‍ബുദ്ധന്‍’. ബുദ്ധധ്യാനത്തിന്റെ സമാധിഭാവമല്ല, നിത്യജീവിതത്തിരക്കിനോടുള്ള സജീവമായ ഇടപെടലാണ് കവിതയെന്ന് ഈ കവിതകള്‍ വിളിച്ചുപറയുന്നു.

പുതുകവിതയുടെ പുതിയൊരു വഴി. ചിന്താധാരകളെ മുറിച്ചുകൊണ്ട് മിന്നല്‍പ്പിണര്‍പോലെ കടന്നുവരുന്ന മറ്റൊരു ചിന്താശകലം കവിതയെയൊന്നാകെ വൈദ്യുതീകരിക്കുന്ന അനുഭവം. ചുറ്റുമുള്ള എല്ലാത്തിലും നാം കാണാതെ പോകുന്ന ഓരോ സൂക്ഷ്മഭാവങ്ങളിലും കവിതകുറിച്ചിടുന്നുണ്ട് ‘പെണ്‍ബുദ്ധന്‍’.

പെണ്‍ബുദ്ധന്‍, വലുതായ്, എന്തൊരു സാമ്യം, പുഴു.. തുടങ്ങി 57ഓളം കവിതകളാണ് ‘പെണ്‍ബുദ്ധന്‍‘-ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ‘ശ്വസിക്കുന്ന ശബ്ദം മാത്രം’ എന്നതാണ് സന്ധ്യ എന്‍.പി.യുടെ ആദ്യ കവിതാസമാഹാരം.

 

Comments are closed.