DCBOOKS
Malayalam News Literature Website

കര്‍ണാടക തെരഞ്ഞെടുപ്പ്: വോട്ടെടുപ്പ് പുരോഗമിക്കുന്നു

ദേശീയ രാഷ്ട്രീയത്തില്‍ വഴിത്തിരിവാകുന്ന കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു. വോട്ടിങ് തുടങ്ങി രണ്ട് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ 10.6 ശതമാനം വോട്ട് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

ബി.ജെ.പി. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ബി.എസ്. യെദിയൂരപ്പ രാവിലെതന്നെ വോട്ടുരേഖപ്പെടുത്തി. ഷിമോഗയിലെ ശിഖര്‍പൂരിലാണ് വോട്ട് രേഖപ്പെടുത്തിയത്. പുത്തൂരില്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി. നേതാവുമായ സദാനന്ദ ഗൗഡയും രാവിലെതന്നെ വോട്ടുരേഖപ്പെടുത്തി. പൂര്‍ണമായും ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തോടൊപ്പം വിവിപാറ്റ് ഉപയോഗിച്ചുള്ള വോട്ടെടുപ്പിനായി 58,000 പോളിങ് സ്‌റ്റേഷനുകളാണ് ഒരുക്കിയിട്ടുള്ളത്.

Comments are closed.