DCBOOKS
Malayalam News Literature Website

ഇന്ത്യൻ സമൂഹത്തെ പ്രതിഫലിപ്പിക്കുന്ന കണ്ണാടി!

വി. ഷിനി ലാലിന്റെ ‘സമ്പർക്കക്രാന്തി ‘ എന്ന പുസ്തകത്തിന് ഫമിത എഴുതിയ വായനാനുഭവം.

യാത്രകളും യാത്ര വിവരണങ്ങളും കഥകളും ഇഷ്ടപ്പെടുന്ന എനിക്കു ഒരു സൗഹൃദത്തിന്റെ അടയാളമായി ,അല്ല ഒരുപാടു സൗഹൃദങ്ങളുടെ അടയാളമായി കൈകളിലേക്ക് എത്തിച്ചേർന്ന ഒരു പുസ്തകമാണ് വി. ഷിനിലാലിന്റെ സമ്പർക്കക്രാന്തി എന്ന നോവൽ. യാത്രാവിവരണം, നോവൽ , അനേകം കഥകൾ , യാഥാർത്ഥ്യങ്ങൾ, ലേഖനങ്ങൾ എന്നിവ എല്ലാം ഉൾപ്പെടുത്തി സമർത്ഥമായി വായനക്കാരെ ഇരുത്തി ചിന്തിപ്പിക്കുന്ന ഒരു ആഖ്യാന ശൈലിയാണ് എഴുത്തുകാരൻ ഇതിൽ സ്വീകരിച്ചിരിക്കുന്നത് . സമ്പർക്ക ക്രാന്തിയിലുടെ കടന്നു പോകുമ്പോൾ,
ട്രെയിൻ എന്റെ സമയങ്ങളെ കീഴ്‌പെടുത്തിയിരിക്കുന്ന വസ്തുവായതിനാൽ ഇതിലെ പല വ്യക്തികളെയും യാത്രിക എന്ന നിലയിൽ കണ്ടുമുട്ടിയതുപോലെ തോന്നി. നമ്മളിൽ ഒരു Textകരംചന്ദ് ഉണ്ട് അതുപോലെ ഒരു സമീറയും. അപരിചിതരായ എത്രയോ യാത്രികരിൽ പെട്ടെന്നുണ്ടായ ഉഷ്മളവും സ്വപ്ന സമാനമായ സ്നേഹബന്ധങ്ങൾക്ക് സാക്ഷ്യം വഹിക്കുന തീവണ്ടിയാത്രകളെ മനോഹരമായി എഴുത്തുകാരൻ ചിത്രീകരിച്ചിരിക്കുന്നു. 75 വർഷം കഴിഞ്ഞിട്ടും നമ്മുടെ ഇന്ത്യ സാമൂഹികമായി പല കാര്യങ്ങളിലും ഏറെ പിന്നിലാണ് എന്നത് സമർത്ഥമായി യാത്രികരിലുടെ നിരീക്ഷിച്ചിരിക്കുന്നു. ഇതിലെ മേരി ബച്ചി എന്ന് നിലവിളിക്കുന്ന അപരിചിതൻ, ഐഡൻ്റി ഇല്ലാത്ത ഇന്ത്യൻ ഒക്കെ നമ്മൾക്ക് ചിരപരിചിതാരാണ്.

നുണകൾ കൊണ്ട് ചരിത്രം സൃഷിക്കുന്ന, അന്ധവിശ്വാസങ്ങൾക്ക് ഭരണഘടനയെക്കാൾ പ്രാധാന്യം കൊടുക്കുന്ന ഇപ്പോഴത്തെ ഇന്ത്യയുടെ ഒരു പരിച്ഛേദമാണ് “സമ്പർക്കക്രാന്തി”. ഇരുളിന്റെ മറവിൽ സംജാതമാകുന്ന വെറുപ്പിന്റെ അധിപന്മാർ സമർത്ഥമായി വിരിക്കുന്ന വലകളിൽ പ്രതികരിക്കാൻ മിനക്കെടാതെ കുടുങ്ങി പോകുന്ന ജനങ്ങൾ അതാണ് സമ്പർക്കക്രാന്തിയിലെ യാത്രക്കാർ. നിലവിലെ വ്യവസ്ഥിതിക്കെതിരെ അക്ഷരങ്ങൾ കൊണ്ട് പ്രതികരിക്കുന്നവരെ നിശബ്ദരാക്കിക്കൊണ്ട് ഭയത്തിന്റെ അലകൾ സൃഷ്ടിക്കുന്ന കിങ്കരൻമാരുടെ മുന്നിൽ വർത്തമാന ഇന്ത്യ മൗനം പാലിക്കുന്നു.

നിരീക്ഷണ പാടവവും കൈയൊ തുക്കവുമുള്ള രചനാശൈലിയും മുദ്രാവാക്യങ്ങൾ അല്ലാത്ത പ്രതികരണവുമായി ഇന്ത്യൻ സമൂഹത്തെ പ്രതിഫലിപ്പിക്കുന്ന കണ്ണാടിയായി സമ്പർക്കക്രാന്തിയെ എഴുത്തുകാരനായ ഈ റെയിൽവേ ഉദ്യോഗസ്ഥൻ സമർത്ഥമായി നയിക്കുന്നു.

പുസ്തകം വാങ്ങാൻ സന്ദർശിക്കുക

Comments are closed.