DCBOOKS
Malayalam News Literature Website

‘സാമന്തയുടെ കാമുകന്മാര്‍’ ഷാര്‍ജയില്‍ പ്രകാശനം ചെയ്തു

നാലാം വ്യവസായ വിപ്ലവവും സാങ്കേതിക മുന്നേറ്റങ്ങളും ചര്‍ച്ച ചെയ്യുന്ന സാമന്തയുടെ കാമുകന്മാര്‍ എന്ന പുസ്തകം ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ പ്രകാശനം ചെയ്തു. അമേരിക്കന്‍ യൂണിവേഴ്‌സിറ്റി ഓഫ് ഷാര്‍ജയുടെ മുന്‍ വൈസ് ചാന്‍സലറും ഷാര്‍ജ ലേബര്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് ഡെവലെപ്‌മെന്റ് അതോറിറ്റി ചെയര്‍മാനുമായ സാലെം യൂസഫ് അല്‍ ക്വസീര്‍ അല്‍ ഷമാലി ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ സി.കെ അബ്ദുല്‍ മജീദിന് കൈമാറിയാണ് പ്രകാശനം നിര്‍വഹിച്ചത്. പി.കെ. അന്‍വര്‍ നഹ ചടങ്ങില്‍ അധ്യക്ഷനായിരുന്നു. നൂതന സാങ്കേതികവിദ്യകളുടെ ആഘാതവും പ്രതിവിധികളും ചര്‍ച്ച ചെയ്യുന്ന പുസ്തകം ഇംഗ്ലീഷിലേക്കും അറബിയിലേക്കും മൊഴി മാറ്റി ഷാര്‍ജയിലെ തൊഴിലാളികളുടെ ഉന്നമനത്തിനായി ആരംഭിക്കുന്ന ലൈബ്രറികളുടെ ഭാഗമാക്കുമെന്ന് സാലെം അല്‍ യൂസഫ് പ്രഖ്യാപിച്ചു.

ചടങ്ങില്‍ അറ്റ്‌ലസ് എഡ്യൂക്കേഷണല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ മുഹമ്മദ് മുന്‍സീര്‍, എ.എ.കെ ഗ്രൂപ്പ് ഡയറക്ടര്‍ മുസ്തഫ പാറപ്പുറത്ത്, അബ്ദുല്‍ ഖാദര്‍ ചെക്കിനാത്ത്, ടെലെവെസ് മീനാ ഡയറക്ടര്‍ റഫീഖ് എ. ടി, ബഷീര്‍ തിക്കോടി, മുഹമ്മദ് പാളയാട്ട് എന്നിവര്‍ സംസാരിച്ചു. നിര്‍മിത ബുദ്ധിയും ബ്ലോക്ക് ചെയിനുമുള്‍പ്പെടെയുള്ള സാങ്കേതികവിദ്യകള്‍ മുന്‍പെങ്ങും ദൃശ്യമല്ലാതിരുന്ന മാറ്റങ്ങളാണ് നമുക്ക് സമ്മാനിക്കുന്നതെന്നും അവബോധവും തയ്യാറെടുപ്പും അത്യന്താപേക്ഷിതമാണെന്നും ഗ്രന്ഥകാരനായ ഉമര്‍ അബ്ദു സലാം നന്ദി പ്രസംഗത്തില്‍സൂചിപ്പിച്ചു. ഡി സി ബുക്‌സാണ് ഈ കൃതി പ്രസിദ്ധീകരിച്ചിരിക്കുന്നത്.

 

Comments are closed.