DCBOOKS
Malayalam News Literature Website
Rush Hour 2

സച്ചിദാനന്ദൻ കേരള സാഹിത്യ അക്കാദമി പ്രസിഡന്റ്

കവിയും നിരൂപകനും വിവർത്തകനുമായ കെ സച്ചിദാനന്ദൻ കേരള സാഹിത്യ അക്കാദമി പ്രസിഡന്റായി ചുമതലയേൽക്കും. കേന്ദ്ര സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. കേരളത്തിലെ ഏറ്റവും വലിയ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്‍റെ‍ ഡയറക്ടറാണ്. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, ഓടക്കുഴൽ പുരസ്കാരം, വയലാർ അവാർഡ്, പരിഭാഷക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.

കഥാകൃത്തും പുരോഗമനകലാസാഹിത്യ സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ അശോകന്‍ ചരുവിലാണ് അക്കാദമിയുടെ വൈസ് പ്രസിഡന്റ്. അശോകന്‍ ചരുവിലിന്റെ കഥാസമാഹാരങ്ങള്‍ക്ക് സാഹിത്യ അക്കാദമി അവാര്‍ഡുള്‍പ്പടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. നേരത്തെ പിഎസ്‌സി അംഗമായിരുന്നു. ഡോ ഖദീജ മുംതാസായിരുന്നു നേരത്തെ അക്കാദമി വൈസ് പ്രസിഡന്റ്.

Comments are closed.