DCBOOKS
Malayalam News Literature Website

ശ്രീകണ്‌ഠേശ്വരത്തിന്റെ ശബ്ദതാരാവലി പ്രീ ബുക്ക് ചെയ്യാന്‍ ഇന്ന് കൂടി അവസരം

SABDHATHARAVALI
SABDHATHARAVALI

പ്രിയ വായനക്കാരുടെ അഭ്യര്‍ത്ഥന മാനിച്ച് മലയാളത്തിന്റെ അര്‍ത്ഥതലങ്ങള്‍ പഠിപ്പിച്ചുതന്ന മഹാനിഘണ്ടു ഡിസി ബുക്‌സ് ശ്രീകണ്‌ഠേശ്വരത്തിന്റെ ശബ്ദതാരാവലി  സമ്പൂര്‍ണ്ണ മലയാള നിഘണ്ടു പ്രീ ബുക്ക് ചെയ്യാന്‍ ഇന്ന് (7 നവംബര്‍ 2020) കൂടി അവസരം. 1999 രൂപ മുഖവിലയുള്ള പുസ്തകം 1749 രൂപയ്ക്ക്  ഇപ്പോള്‍ പ്രീ ബുക്ക്‌ ചെയ്യാം. ലോക നിഘണ്ടു ദിനത്തോടനുബന്ധിച്ച് 1999 രൂപ മുഖവിലയുള്ള പുസ്തകം 1749 രൂപയ്ക്ക്  ഇപ്പോള്‍ പ്രീ ബുക്ക്‌ ചെയ്യാം. 20 വര്‍ഷത്തെ കഠിനാധ്വാനത്തിന്റെയും പരിശ്രമത്തിന്റെയും ഫലമാണ് ‘ശബ്ദതാരാവലി’ സാദ്ധ്യമാക്കിയത്. 

വാക്കുകള്‍ അനായാസേന അര്‍ത്ഥം ഗ്രഹിക്കത്തക്ക രീതിയില്‍, സൂക്ഷ്മമായും സമഗ്രമായും പരിഷ്‌കരിച്ച പതിപ്പാകും വായനക്കാര്‍ക്ക് ലഭ്യമാകുക.  നിലവിലുള്ള ശബ്ദതാരാവലിയെക്കാള്‍ 50 ശതമാനത്തിലധികം ഉള്ളടക്കത്തില്‍ വര്‍ദ്ധന, കാലോചിതമായി പരിഷ്‌കരിച്ച് കൂടുതല്‍ വാക്കുകള്‍ ഉള്‍ക്കൊള്ളിക്കുകയും ഭാഷാപ്രയോഗസാധുതയ്ക്കായി പ്രധാന ഉദ്ധരണികള്‍ ചേര്‍ക്കുകയും ചെയ്തിരിക്കുന്നു. നിയമം, ശാസ്ത്രം, ഭരണഘടന, മാധ്യമം, ഫോക്‌ലോര്‍, വൈദ്യം, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഓഹരിവിപണി തുടങ്ങിയ സമസ്ത മേഖലകളിലെയും നൂതനപദങ്ങള്‍. ശബ്ദാടിസ്ഥാനത്തിലുള്ള പദനിഷ്പത്തിയും പദവിഭജനവും. അപശ്ബദനിഘണ്ടു, വിപരീതപദനിഘണ്ടു, ലഘുപുരാണനിഘണ്ടു, തിസോറബസ്, ജ്യോതിഷപദാവലി, സംഖ്യാശബ്ദേകാശം, ഭരണ ഭാഷാ പദാവലി, പര്യായ കോശം
എന്നിവ അനുബന്ധമായി ചേര്‍ത്തിരിക്കുന്നു. ഭാഷാപണ്ഡിതന്മാരും ലക്‌സിക്കോഗ്രഫിവിദഗ്ദ്ധരും ദ്രാവിഡഭാഷാ ഗവേഷകരും വിദഗ്ദ്ധ എഡിറ്റോറിയല്‍ ടീമും വര്‍ഷങ്ങളോളം ചെലവഴിച്ച് തയ്യാറാക്കിയ സൂക്ഷ്മവും സമഗ്രവുമായ നിഘണ്ടു.

മലയാള നിഘണ്ടുക്കളുടെ കൂട്ടത്തില്‍ ഏറ്റവും പ്രചുരവും പ്രാമാണികത്വവും ലഭിച്ച 2200 ല്‍ പരം താളുകളുള്ള ഈ നിഘണ്ടു മലയാള പദങ്ങളുടെ അര്‍ത്ഥത്തെ സംബന്ധിച്ചിടത്തോളം അവസാനവാക്കായി കണക്കാക്കപ്പെടുന്നു. മാത്രമല്ല ശ്രേയല്‍ക്കരമായി സ്വന്തം ജീവിതം നയിക്കാവുന്ന ഒരാള്‍ സ്വാര്‍ത്ഥ ലാഭങ്ങളില്ലാതെ ഭാഷയ്ക്കുവേണ്ടി ജീവിതം മുഴുവന്‍ ഉഴിഞ്ഞുവെയ്ക്കാന്‍ സന്നദ്ധതകാട്ടിയതിന്റെ ഉത്തമോദാഹരണമാണ് ഈ കൃതി.

ഇപ്പോൾ തന്നെ പ്രീ ബുക്ക് ചെയ്യാൻ സന്ദർശിക്കൂ

Comments are closed.