DCBOOKS
Malayalam News Literature Website

ശബരിമലയും സ്ത്രീകളും; സെമിനാര്‍ മാര്‍ച്ച് 8 വനിതാദിനത്തില്‍

തിരുവനന്തപുരം: കേരളത്തിലെ സ്ത്രീമുന്നേറ്റങ്ങളുടെ ചരിത്രത്തിലെ നാഴികക്കല്ലായ ശബരിമല സ്ത്രീപ്രവേശന വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയും സ്ത്രീകളും എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു. കേരള സര്‍ക്കാരിന്റെ ഉന്നതവിദ്യാഭ്യാസ വകുപ്പും സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറിയും സംയുക്തമായാണ് വനിതാദിനത്തോട് അനുബന്ധിച്ച് ഈ സെമിനാര്‍ സംഘടിപ്പിക്കുന്നത്. സെമിനാറില്‍ ഡോ.എ.കെ. ജയശ്രീ, ഡോ.ജെ.ദേവിക, പി.കെ. സജീവ്, ഡോ. നന്ത്യത്ത് ഗോപാലകൃഷ്ണന്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.

സെമിനാറിനു ശേഷം സ്ത്രീവായനയെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി ആരംഭിക്കുന്ന പെണ്‍വായനക്കൂട്ട് എന്ന സ്ത്രീകളുടെ ഒരു വായന കൂട്ടായ്മ എഴുത്തുകാരി കെ.എ ബീന ഉദ്ഘാടനം ചെയ്യും.

Comments are closed.