DCBOOKS
Malayalam News Literature Website
Rush Hour 2

ഇന്ന് പൊലീസ് സ്റ്റേഷനുകളുടെ ഭരണം വനിത ഓഫീസര്‍മാര്‍ക്ക്

തിരുവനന്തപുരം: അന്താരാഷ്ട്ര വനിതാദിനമായ ഇന്ന് സംസ്ഥാനത്തെ പരമാവധി പൊലീസ് സ്റ്റേഷനുകളിലും വനിത പൊലീസ് ഉദ്യോഗസ്ഥര്‍ ചുമതല വഹിക്കും. എസ്.ഐ റാങ്കിലോ അതിന് മുകളിലോ ഉള്ള വനിതകളായിരിക്കും സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരുടെ ചുമതല വഹിക്കുക. ഇത് സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

പൊലീസ് സ്റ്റേഷനുകളില്‍ പൊതുജനങ്ങളുമായി ഇടപഴകുന്ന എല്ലാ പ്രവര്‍ത്തനങ്ങളും വനിത പൊലീസ് ഉദ്യോഗസ്ഥര്‍ നിര്‍വ്വഹിക്കും. ഒന്നിലധികം വനിത എസ്.ഐമാര്‍ ഉള്ള സ്‌റ്റേഷനുകളില്‍നിന്ന് അധികം ഉള്ളവര്‍ക്ക് സമീപ സ്റ്റേഷനുകളിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരുടെ ചുമതല നല്‍കും. വനിത പൊലീസ് ഓഫീസര്‍മാര്‍ ഇല്ലാത്ത സ്റ്റേഷനുകളില്‍ വനിത സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരെയും സിവില്‍ പൊലീസ് ഓഫീസര്‍മാരെയും പൊതുജനങ്ങളുമായി ഇടപഴകുന്നതിന് അതത് ജില്ലാ പൊലീസ് മേധാവിമാര്‍ നിയോഗിക്കും.

വനിത ദിനാചരണവുമായി ബന്ധപ്പെട്ട് മറ്റു വകുപ്പുകളും സ്ഥാപനങ്ങളും നടത്തുന്ന പരിപാടിയുമായി സഹകരിക്കാനും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സംസ്ഥാന പൊലീസ് മേധാവി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Comments are closed.