DCBOOKS
Malayalam News Literature Website

എസ്. ജയേഷ് അന്തരിച്ചു

യുവകഥാകൃത്തുക്കളിൽ ശ്രദ്ധേയനും വിവർത്തകനുമായ എസ്.ജയേഷ് (39) അന്തരിച്ചു. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച പെരുമാള്‍ മുരുകന്റെ ‘ശക്തിവേല്‍’,യോക്കോ ഓഗാവയുടെ ‘മെമ്മറി പൊലീസ്’ എന്നീ പുസ്തകങ്ങള്‍ എസ് ജയേഷാണ് വിവര്‍ത്തനം ചെയ്തിരിക്കുന്നത്.

പാലക്കാട് ജില്ലയിലെ തേങ്കുറിശ്ശി സ്വദേശിയാണ്എസ്.ജയേഷ്. ആനുകാലികങ്ങളിൽ കഥകളും വിവർത്തനങ്ങളും എഴുതിയിരുന്നു. സാങ്കേതിക ലേഖകനായി ജോലി ചെയ്തിരുന്നു. പരാജിതരുടെ രാത്രി, ക്ല!, ഒരിടത്തൊരു ലൈൻ മാൻ, Loser’s Night (കഥാസമാഹാരങ്ങൾ), എക്സൈൽ, എക്സിസ്റ്റൻഷ്യലിസവും ഫാൻസി ബനിയനും (വിവർത്തനങ്ങൾ) എന്നിവയാണ് പുസ്തകങ്ങൾ.

Comments are closed.