DCBOOKS
Malayalam News Literature Website

വായനക്കാര്‍ എഴുതിയ പുതിയ രണ്ടു ക്ലൈമാക്‌സുകളുമായി ‘റൂത്തിന്റെ ലോകം’!

 

Crime Thriller

മലയാളികള്‍ക്ക് ഉദ്വേഗജനകമായ വായനാനുഭവം സമ്മാനിച്ച ലാജോ ജോസിന്റെ ‘റൂത്തിന്റെ ലോകം’ വായനക്കാര്‍ എഴുതിയ പുതിയ രണ്ടു ക്ലൈമാക്‌സുകളുമായി ഇപ്പോള്‍ വിപണിയില്‍. പുസ്തകത്തിന്റെ 3-ാം പതിപ്പാണ് ഇപ്പോള്‍ വായനക്കാര്‍ക്ക് ലഭ്യമാക്കിയിരിക്കുന്നത്.

റെട്രോഗ്രേഡ് അംനീഷ്യ ബാധിച്ച റൂത്ത് എന്ന യുവതിയുടെ ഓര്‍മ്മയിലും മറവിയിലും കയറിയിറങ്ങുന്ന അനേകം ദുരൂഹമരണങ്ങളുടെ ചുരുളഴിക്കുന്ന ആവേശേജ്വലമായ സൈക്കോളജിക്കല്‍  ക്രൈം തില്ലറാണ് ഈ നോവല്‍. പരമ്പരാഗതമായ സാഹിത്യത്തിന്റെ തൊങ്ങലുകളെല്ലാം വെട്ടിമാറ്റിയുള്ള ചടുലമായ ഭാഷയില്‍ പുതിയകാല മനുഷ്യവിഹ്വലതകളെ ഉദ്വേഗജനകമായി അവതരിപ്പിക്കുകയാണ് ലാജോ ജോസ് റൂത്തിന്റെ ലോകത്തിലൂടെ.

‘പരമ്പരാഗതമായ സാഹിത്യത്തിന്റെ തൊങ്ങലുകളെല്ലാം വെട്ടിമാറ്റിയുള്ള ചടുലമായ ഭാഷ. പുതിയകാല മനുഷ്യവിഹ്വലതകളെ ഉദ്വേഗവായനയുമായി ചേര്‍ത്തുകെട്ടുന്ന മിടുക്ക്. മലയാളത്തിലും പ്രൊഫഷണലായ എഴുത്തിന്റെ കാലം തുടങ്ങിയെന്ന് അടയാളപ്പെടുത്തുന്നു ഈ നോവല്‍’ ജി.ആര്‍. ഇന്ദുഗോപന്‍.

പുസ്തകം വാങ്ങുന്നതിനായി സന്ദര്‍ശിക്കുക.

Comments are closed.