DCBOOKS
Malayalam News Literature Website

എഴുമറ്റൂര്‍ രാജരാജവര്‍മ്മയുടെ ‘റോമിലെ വേദശ്രീക്ക്’ പ്രകാശനം ചെയ്തു

 Romile Vedasreeku By: Ezhumattoor Rajarajavarma

Romile Vedasreeku
By: Ezhumattoor Rajarajavarma

മലയാളത്തിലെ സഞ്ചാരസാഹിത്യശാഖയെ സമ്പുഷ്ടമാക്കിയ ഡോ. എഴുമറ്റൂര്‍ രാജരാജവര്‍മ്മയുടെ പുതിയ പുസ്തകം ‘റോമിലെ വേദശ്രീക്ക്’ പ്രകാശനം ചെയ്തു. ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പ്രൊഫ. ഹനീഫാ റാവുത്തറിന് നല്‍കികൊണ്ട്
പുസ്തകം പ്രകാശനം ചെയ്തു. പ്രൊഫ എന്‍ കൃഷ്ണപിള്ളയുടെ 104-ാം ജന്മവാര്‍ഷിക ദിനാഘോഷങ്ങളുടെ ഭാഗമായി പ്രൊഫ എന്‍ കൃഷ്ണപിള്ള ഫൗണ്ടേഷന്‍ സംഘടിപ്പിച്ച കലോത്സവം 2020-ന്റെ വേദിയില്‍ വെച്ചാണ് പുസ്തകം പ്രകാശനം ചെയ്തത്.

തിരുവനന്തപുരത്തെ പ്രൊഫ എന്‍ കൃഷ്ണപിള്ള ഫൗണ്ടേഷന്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന പരിപാടിയില്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍, ഡോ. എഴുമറ്റൂര്‍ രാജരാജവര്‍മ്മ, ചലച്ചിത്ര പിന്നണി ഗായകന്‍ ജി ശ്രീറാം, അനന്തപുരം രവി , എസ് ഗോപിനാഥ് ഐപിഎസ്, ഡോ.സി.ഉദയകല എന്നിവര്‍ പങ്കെടുത്തു.

പുസ്തകം ഇ-ബുക്കായി ഡൗണ്‍ലോഡ് ചെയ്യാന്‍ സന്ദര്‍ശിക്കുക

Comments are closed.