DCBOOKS
Malayalam News Literature Website

ഇറ്റാലിയന്‍ എഴുത്തുകാരന്‍ റോബര്‍ട്ടോ കലാസോ അന്തരിച്ചു

ഇറ്റാലിയന്‍ എഴുത്തുകാരനും പ്രസാധകനുമായ റോബര്‍ട്ടോ കലാസോ (80) അന്തരിച്ചു. അഡെല്‍ഫി പബ്ലിഷിംഗ് ഹൗസിന്റെ പ്രസിഡന്റും മാനേജിംഗ് ഡയറക്ടറുമായിരുന്നു.

1941 മെയ് 30 ന് ഫ്‌ലോറന്‍സിലായിരുന്നു കലാസോയുടെ ജനനം. ഉപന്യാസകനും കഥാകാരനുമായിരുന്ന അദ്ദേഹം 1962 ല്‍, തന്റെ 21 ആം വയസ്സില്‍, റോബര്‍ട്ടോ ബസ്‌ലെന്‍, ലൂസിയാനോ ഫോ എന്നിവരോടൊപ്പം പുതിയ പ്രസിദ്ധീകരണ സംരംഭം ആരംഭിച്ചു. അതാണ് അഡല്‍ഫി. അദ്ദേഹത്തിന്റെ അവസാന രണ്ട് രചനകള്‍ ഇന്നാണ് വിപണിയിലെത്തിയത്.

Comments are closed.