DCBOOKS
Malayalam News Literature Website

അറിഞ്ഞില്ലേ…സെല്‍ഫ് ഹെല്‍പ്പ് പുസ്തകങ്ങള്‍ക്ക് ഒരു മെഗാ കോംബോ ഓഫര്‍.;744 രൂപയുടെ പുസ്തകങ്ങള്‍ ഇപ്പോള്‍ വെറും 199 രൂപയ്ക്ക്!

അറിഞ്ഞില്ലേ…സെല്‍ഫ് ഹെല്‍പ്പ് പുസ്തകങ്ങള്‍ക്ക് ഒരു മെഗാ കോംബോ ഓഫര്‍, 744 രൂപയുടെ പുസ്തകങ്ങള്‍ ഇപ്പോള്‍ വെറും 199 രൂപയ്ക്ക്. ജീവിതത്തിലെ എല്ലാ മേഖലകളിലും വിജയം വരിക്കാന്‍ നിങ്ങളെ സഹായിക്കുന്ന 3 പുസ്തകങ്ങള്‍. റോബിന്‍ ശര്‍മ്മയുടെ വിജയം സുനിശ്ചിതം, റോബര്‍ട്ട് റ്റി കിയോസാകിയുടെ റിച്ച് ഡാഡ് പുവര്‍ ഡാഡ്, സ്റ്റീഫന്‍ ആര്‍ കോവെയുടെ 7 ഹാബിറ്റ്‌സ് ഒഫ് ഹൈലി ഇഫക്റ്റീവ് പീപ്പിള്‍.

വിജയം സുനിശ്ചിതം‘ ജൂലിയന്‍ മാന്റില്‍ എന്ന അതിപ്രശസ്തനായ അഭിഭാഷകന്റെ കഥയാണ്. തന്റെ അസന്തുലിതമായ ജീവിതശൈലി കാരണം അയാള്‍ക്ക് ഒരു ദിവസം മാരകമായ ഹൃദയാഘാതമുണ്ടാവുന്നു. ശാരീരികമായ പതനത്തെത്തുടര്‍ന്നുണ്ടാകുന്ന ആദ്ധ്യാത്മിക പ്രതിസന്ധി മാന്റിലിനെ തന്റെ ജീവിതാവസ്ഥയെ നേരിടാനും ജീവിതത്തിലെ പരമപ്രധാനമായ ചോദ്യങ്ങള്‍ക്ക് ഉത്തരം തേടാനും നിര്‍ബന്ധിതനാക്കുന്നു. കിഴക്കിന്റെ കാലാതീതമായ ആദ്ധ്യാത്മികവിജ്ഞാനത്തെ പടിഞ്ഞാറിന്റെ ശക്തമായ വിജയതത്ത്വങ്ങളുമായി യോജിപ്പിക്കുന്ന ആവേശകരമായ ഈ കഥ വര്‍ദ്ധിതധൈര്യത്തോടും മാനസികസ്ഥൈര്യത്തോടും ആഹ്ലാദത്തോടും കൂടി ജീവിക്കുവാന്‍ സഹായിക്കുന്ന പടിപടിയായുള്ള പാത കാണിച്ചുതരുന്നു. അമ്പതിലധികം ഭാഷകളില്‍ വിവര്‍ത്തനം ചെയ്യപ്പെട്ട അന്തര്‍ദ്ദേശീയതലത്തില്‍ Robert T Kiyosaki, Sharon L Lechter-Rich Dad Poor Dad-Vijayam Sunischitham-The Seven Habits of Highly Effective Peopleബെസ്റ്റ് സെല്ലറായ ‘ദ മങ്ക് ഹു സോള്‍ഡ് ഹിസ് ഫെറാറി’എന്ന പുസ്തകത്തിന്റെ മലയാളപരിഭാഷ നിര്‍വ്വഹിച്ചിരിക്കുന്നത് ജെനി ആന്‍ഡ്രൂസ് ആണ്.

സെവന്‍ ഹാബിറ്റ്‌സ് ഒഫ് ഹൈലി ഇഫക്റ്റീവ് പീപ്പിള്‍ എന്ന പുസ്തകത്തില്‍ ഗ്രന്ഥകര്‍ത്താവ് സ്റ്റീഫന്‍ ആര്‍. കോവെ, വ്യക്തിപരവുംതൊഴില്‍പരവുമായ പ്രശ്‌നങ്ങളെ പരിഹരിക്കുന്നതിന് സമഗ്രവുംസംയോജിതവും തത്ത്വകേന്ദ്രീകൃതവുമായ ഒരു ഉപാധി അവതരിപ്പിക്കുന്നു. തുളച്ചുകയറുന്ന ഉള്‍ക്കാഴ്ചകളും ലക്ഷ്യം വച്ചുള്ള സംഭവകഥകളുംകൊണ്ട് സത്യസന്ധതയോടെയും സ്വഭാവദാര്‍ഢ്യത്തോടെയും ജീവിക്കുന്നതിന് പടിപടിയായുള്ള പന്ഥാവ് കോവെ വെളിപ്പെടുത്തുന്നു. മാറ്റത്തിനനുസൃതമായി പരിണമിക്കുന്നതിനുള്ള എംസുരക്ഷിതത്വവും മാറ്റം സൃഷ്ടിക്കുന്ന അവസരങ്ങള്‍ മുതലെടുക്കുന്നതിനുള്ള സാമര്‍ത്ഥ്യവും ശക്തിയും പ്രദാനം ചെയ്യുന്ന തത്ത്വങ്ങള്‍. എം പി സദാശിവന്റെ പരിഭാഷ.

ഒന്നുകില്‍ സുരക്ഷിതമായി കളിക്കുക; അല്ലെങ്കില്‍ വിദ്യാഭ്യാസം നേടിക്കൊണ്ടും നിങ്ങളുടെയും നിങ്ങളുടെ കുട്ടികളുടെയും സാമ്പത്തികപ്രതിഭ ഉണര്‍ത്തിക്കൊണ്ടും സമര്‍ത്ഥമായി കളിക്കുക. റിച്ച് ഡാഡ് പുവര്‍ ഡാഡ് സാമ്പത്തിക വിദ്യാഭ്യാസം മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കായുള്ള ഗ്രന്ഥമാണ്. വൈജ്ഞാനികവും സാമ്പത്തികവുമായ കഴിവ് വളര്‍ത്താന്‍ സഹായിക്കുന്ന കൃതി. ന്യൂയോര്‍ക്ക് ടൈംസിന്റെ എന്നത്തേയും ബെസ്റ്റ് സെല്ലറായ ഈ പുസ്തകം കെ കെ ജയകുമാര്‍ വിവര്‍ത്തനം ചെയ്തിരിക്കുന്നു.
വേഗമാകട്ടെ….അവസരം പ്രയോജനപ്പെടുത്തൂ.

പുസ്തകങ്ങൾ ഡൗൺലോഡ് ചെയ്യാൻ സന്ദർശിക്കുക

Comments are closed.