DCBOOKS
Malayalam News Literature Website

ഓണ്‍ലൈന്‍ പെയിന്റിങ് മത്സരം; വിജയികളെ ഇന്ന് ആഷിഖ് അബു പ്രഖ്യാപിക്കും

Online Painting Competition

ഡിസി സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഡിസൈന്‍ സംഘടിപ്പിച്ച ഓണ്‍ലൈന്‍ പെയിന്റിങ് മത്സരത്തിലെ വിജയികളുടെ പേരുകള്‍ ഇന്ന് സംവിധായകന്‍ ആഷിഖ് അബു പ്രഖ്യാപിക്കും. 50,000 രൂപയുടെ ക്യാഷ് പ്രൈസാണ് വിജയികള്‍ക്ക് ലഭിക്കുക. ഡിസി സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഡിസൈന്‍ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ രാവിലെ 11 മണിക്കാണ് ഫലപ്രഖ്യാപനം നടക്കുക.

‘ലോസ്റ്റ് ഇന്‍ ലോക്ഡൗണ്‍’ എന്ന വിഷയത്തെ ആസ്പദമാക്കിയായിരുന്നു ഓണ്‍ലൈന്‍ പെയിന്റിങ് മത്സരം സംഘടിപ്പിച്ചത്. ന്യൂ ഡല്‍ഹിയിലെ വേള്‍ഡ് യൂണിവേഴ്‌സിറ്റി ഓഫ് ഡിസൈനിലെ മുന്‍ ഡീനും വിഷ്വല്‍ ആര്‍ട്‌സിലെ അറിയപ്പെടുന്ന കലാകാരനും ബഹുഭാഷാ എഴുത്തുകാരനുമായ അജയ കുമാര്‍, ചിത്രകാരനും ഡിസൈനറും കാലിഗ്രാഫിസ്റ്റുമായ സാബു കുര്യന്‍, തുടര്‍ച്ചയായി അഞ്ച് തവണ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ പബ്ലിഷേഴ്‌സിന്റെ മികച്ച വാണിജ്യ ഡിസൈനര്‍ അവാര്‍ഡ് നേടിയ സൈനുല്‍ ആബിദ് എന്നിവര്‍ ഉള്‍പ്പെട്ട വിദഗ്ദ ജൂറിയാണ് വിജയികളെ തിരഞ്ഞെടുത്തിരിക്കുന്നത്.

Comments are closed.