DCBOOKS
Malayalam News Literature Website

ഒ.വി വിജയന്‍ ചരമവാര്‍ഷികാചരണം മാര്‍ച്ച് 30ന് തസ്രാക്കില്‍

പാലക്കാട്: നോവലിസ്റ്റ്, കഥാകൃത്ത്, കാര്‍ട്ടൂണിസ്റ്റ്, രാഷ്ട്രീയ ചിന്തകന്‍, പത്രപ്രവര്‍ത്തകന്‍, എന്നീ നിലകളില്‍ പ്രശസ്തനായിരുന്ന മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരന്‍ മണ്‍മറഞ്ഞ ഒ.വി വിജയന്റെ ചരമവാര്‍ഷികദിനം സ്മാരകസമിതിയുടെ ആഭിമുഖ്യത്തില്‍ ആചരിക്കുന്നു. മാര്‍ച്ച് 30-ന് പാലക്കാട് തസ്രാക്കില്‍വെച്ചാണ് വാര്‍ഷികാചരണം. രാവിലെ 10 മണിക്ക് നടക്കുന്ന ഉദ്ഘാടന അനുസ്മരണ സമ്മേളനം എഴുത്തുകാരനും പ്രഭാഷകനുമായ ഡോ.സുനില്‍ പി.ഇളയിടം നിര്‍വ്വഹിക്കും. പരിപാടിയില്‍ സാമൂഹ്യ-സാംസ്‌കാരിക-സാഹിത്യ രംഗത്തെ നിരവധി പേര്‍ പങ്കെടുക്കും.

Comments are closed.