DCBOOKS
Malayalam News Literature Website

ദൈവത്തിന്റെ സ്വന്തം നാട് ദൈവത്തിനു വേണ്ടി കലഹിക്കുന്നു: പ്രകാശ് രാജ്

ദൈവത്തിന്റെ സ്വന്തം നാട് ദൈവത്തിനുവേണ്ടി കലഹിക്കുകയാണെന്ന് നടന്‍ പ്രകാശ് രാജ്. നാലാമത് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദി ഒരു ദുരന്തമാണെന്നും സ്ത്രീ ഉന്നമനത്തിനായി മോദി സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹംഅഭിപ്രായപ്പെട്ടു.  പ്രകാശ് രാജിന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുണ്ടായ ചോദ്യങ്ങള്‍ക്ക് ജനങ്ങള്‍ക്കാണ് രാജ്യത്ത് മുന്‍തൂക്കം നല്‍കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.   പ്രകാശ് രാജിനൊപ്പം നടിമാരായ റിമ കല്ലിങ്കലും പദ്മപ്രിയയും ചര്‍ച്ചയില്‍ പങ്കെടുത്തു.

എല്ലാ സ്ത്രീകളും ഒരിക്കലെങ്കിലും മീ ടു അനുഭവിച്ചിട്ടുണ്ടെന്നും മലയാള സിനിമയില്‍ സ്ത്രീകള്‍ക്ക് പ്രാതിനിധ്യം കുറയുന്നുവെന്നും പദ്മപ്രിയ അഭിപ്രായപ്പെട്ടു. മലയാള സിനിമയ്ക്കുള്ളില്‍ സ്ത്രീകള്‍ ലൈംഗിക അധിഷേപങ്ങള്‍ അനുഭവിക്കുന്നുണ്ടെന്ന് റിമ കല്ലിങ്കല്‍ പറഞ്ഞു. തങ്ങളുടെ സുഹൃത്തിനുവേണ്ടി wcc ആരംഭിച്ചതിനു ശേഷമാണ് സമൂഹത്തില്‍ സ്ത്രീകള്‍ക്കുള്ള വിവേചനവും അംഗീകാരവും തിരിച്ചറിഞ്ഞത്. വൈറസ് എന്ന ആഷിഖ് അബുവിന്റെ പുതിയ സിനിമയിലൂടെ സിനിമയ്ക്കുള്ളില്‍ സ്ത്രീകള്‍ക്കെതിരെയുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ഒരു സെല്‍ രൂപീകരിച്ചിട്ടുണ്ടെന്നും ഇപ്പോള്‍ അത് പല സിനിമകളിലും തുടരുന്നുണ്ടെന്നും റിമാ കല്ലിങ്കല്‍ കൂട്ടിച്ചേര്‍ത്തു. സ്ത്രീകള്‍ക്കെതിരായി ഉയരുന്ന ലൈംഗിക അതിക്രമങ്ങളില്‍ സ്ത്രീകളുടെ ഭാഗത്ത് യാതൊരു തെറ്റുമില്ല, മംമ്ത മോഹന്‍ദാസ് തനിക്കെതിരെയുണ്ടായ ലൈംഗികാതിക്രമത്തില്‍ തന്റെ ഭാഗത്തും തെറ്റുണ്ടായിരുന്നു എന്ന് പറഞ്ഞതിനെപ്പറ്റി സംസാരിക്കുകയായിരുന്നു അവര്‍.

Comments are closed.