DCBOOKS
Malayalam News Literature Website

റബേക്ക ടീച്ചര്‍ ആത്മകഥയില്‍ ഒളിച്ചുവച്ചതെന്ത്?

രാജീവ് ശിവശങ്കറിന്‍റെ റബേക്ക എന്ന നോവലിന് രഹ്നാ ഖാദര്‍ എഴുതിയ ആസ്വാദനക്കുറിപ്പില്‍ നിന്നും

എപ്പോഴാണ് ഒരാള്‍ക്ക് തന്റെ ആത്മകഥ എഴുതണമെന്നു തോന്നുന്നത്? താനൊരു മഹത് വ്യക്തിയാണെന്ന് സ്വയം തിരിച്ചറിയുമ്പോഴോ? അതോ തന്റെ ജീവിതത്തിലെ പല സംഭവങ്ങളും സന്ദര്‍ഭങ്ങളും മറ്റുള്ളവര്‍ക്ക് അനുകരിക്കാനെങ്കിലും ഉപകരിക്കുമെന്ന് തോന്നുമ്പോഴോ? അതുമല്ല, മറവിയുടെ ആഴങ്ങളില്‍ ആഴ്ന്നു പോയെന്നു കരുതിയ രഹസ്യങ്ങള്‍ തന്റെ ആത്മകഥയിലൂടെ പുറം ലോകത്തെ അറിയിക്കുമെന്ന് മറ്റാരെയെങ്കിലും ഭീഷണിപ്പെടുത്താനുള്ള ഒരു ഉപാധിയായോ? എല്ലാവരില്‍നിന്നും അകലം പാലിച്ചു കഴിയുന്ന റബേക്ക ടീച്ചര്‍ക്ക് എന്തായിരിക്കും തന്റെ ആത്മകഥയിലൂടെ ലോകത്തോട് പറയാനുള്ളത്?

Textമലയാളസാഹിത്യത്തില്‍ എം എ പാസ്സായി, ഒരു ജോലി സമ്പാദിക്കുക എന്നതിലുപരി ഒരു നോവല്‍ എഴുതുക എന്ന മോഹവും നെഞ്ചിലേറ്റി നടക്കുന്ന പുഞ്ചക്കുറിഞ്ചിക്കാരനായ മോഹനനെ തേടിവന്നത് നാട്ടുകാരിയായ റബേക്ക ടീച്ചറുടെ ആത്മകഥ എഴുതിക്കൊടുക്കുക എന്ന ദൗത്യമാണ്. ടീച്ചറെക്കുറിച്ച് നാട്ടിലാര്‍ക്കും കാര്യമായിട്ടൊന്നും അറിയില്ല. പുഞ്ചക്കുറിഞ്ചിയിലെ അറിയപ്പെടുന്ന ഗാന്ധിയനായിരുന്ന ജോസഫ് പാപ്പന്റെ മകന്‍ ആന്റണിയുടെ കൈയും പിടിച്ച് നാദാപുരത്തുനിന്ന് പത്തേക്കര്‍ എന്ന വീടിന്റെ പടി കയറി വന്നവള്‍. സ്‌കൂളില്‍ തുന്നല്‍ പഠിപ്പിക്കുന്ന ടീച്ചറായിരുന്നെങ്കിലും വിദ്യാര്‍ത്ഥികളെയെല്ലാം വരച്ച വരയില്‍ നിര്‍ത്തിയവള്‍. ആന്റണി മരിക്കുമ്പോള്‍ അവള്‍ക്ക് പ്രായം വെറും മുപ്പത്. ആന്റണിയുടെ ബന്ധുവായ തോമസിനെയാണ് ടീച്ചര്‍ രണ്ടാമത് കല്യാണം കഴിച്ചത്. അയാളും കൂടി മരിച്ചതോടെ തികച്ചും ഒറ്റപ്പെട്ട ടീച്ചര്‍ എല്ലാവരില്‍നിന്നും അകന്നാണ് തന്റെ ജീവിതം തള്ളി നീക്കുന്നത്. പുറമേനിന്ന് ഒരു കോട്ട പോലെ തോന്നിച്ച വീട്ടില്‍നിന്ന് പുറത്തിറങ്ങുന്നതു പോലും കണ്ടവരില്ല. അത്തരത്തിലൊരാള്‍ തന്റെ ആത്മകഥ എഴുതുന്നതിന്റെ ഉദ്ദേശ്യം എന്തായിരിക്കും?

മറ്റൊരാളുടെ ആത്മകഥാരചന എന്നതില്‍ ആവേശകരമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കിലും അതില്‍നിന്നു കിട്ടിയേക്കാവുന്ന പ്രതിഫലത്തിനു നേരെ കണ്ണടയ്ക്കാന്‍ മോഹനനു കഴിയുന്നില്ല. അവന്റെ ചിരകാലാഗ്രഹമായ നോവലെഴുത്തിനുവേണ്ട കഥാതന്തു ഈ ആത്മകഥയില്‍ ഒളിഞ്ഞിരിപ്പുണ്ടെങ്കിലോ എന്നൊരു തീപ്പൊരി, സുഹൃത്തായ രമേശന്‍ മോഹനന്റെ മനസ്സിലേക്ക് കോരിയിടുന്നിടത്തുനിന്നാണ് റബേക്ക ടീച്ചറുടെ ജീവിതകഥയിലെ ചില വിടവുകള്‍ പൂരിപ്പിക്കേണ്ടത് തന്റെകൂടി ആവശ്യമാണെന്ന് മോഹനന് തോന്നാന്‍ തുടങ്ങിയത്. ഓരോ ദിവസവും ടീച്ചറില്‍നിന്ന് കിട്ടുന്ന വിവരങ്ങള്‍ ആറ്റിയും കുറുക്കിയും മോഹനന്‍ തന്റെ നോവല്‍ രചനയ്ക്ക് വേണ്ട നിലമൊരുക്കുന്നു. എസ് ഹരീഷ് ‘മീശ’യുടെ ആമുഖത്തില്‍ പറയുന്നതുപോലെ ഓരോ നോവലും ഓരോ സ്വതന്ത്ര രാജ്യങ്ങളാണ്. അതിലെ കഥാപാത്രങ്ങളെല്ലാം സ്വതന്ത്രമായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും കഴിവുള്ളവരാണ്. എഴുത്തുകാരന്റെ വരുതിയില്‍ നില്‍ക്കുന്നവരല്ല കഥാപാത്രങ്ങള്‍.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

 

 

Comments are closed.