DCBOOKS
Malayalam News Literature Website

വായനപക്ഷാചരണം 2022; ‘പുസ്തകപ്പച്ച’ ഓൺലൈൻ വായന ക്വിസ് മത്സരം ജൂണ്‍ 24 മുതല്‍

വായനപക്ഷാചരണം 2022 ന്റെ ഭാഗമായി ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പും ഡി സി ബുക്‌സും സംയുക്തമായി പൊതുജനങ്ങൾക്കായി ‘പുസ്തകപ്പച്ച’ എന്ന പേരിൽ ഓൺലൈൻ വായന ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ജില്ലാ ഇൻഫർമേഷൻ ഓഫീസിൻ്റെ ഫേസ്ബുക്ക് പേജിലൂടെ ജൂൺ 24 മുതൽ ജൂലൈ 3 വരെയാണ് ക്വിസ് മത്സരം സംഘടിപ്പിക്കുന്നത്.

ഞായറാഴ്ച ഒഴികെ എല്ലാ ദിവസവും വൈകിട്ട് 6ന് ചോദ്യം ഫേസ്ബുക്ക് പേജിൽ (https://www.facebook.com/diokottayam) പോസ്റ്റ് ചെയ്യും. ഉത്തരം ഫേസ്ബുക്ക് ബുക്ക് പേജിലൂടെ മെസ്സേജായി അയക്കാം. ഉത്തരത്തിനൊപ്പം പേര്, ഫോൺ നമ്പർ എന്നിവ ഉൾപ്പെടുത്തണം. അടുത്ത ദിവസം ഉച്ചയ്ക്ക് 12 മണി വരെ ഉത്തരങ്ങൾ മെസേജായി അയക്കാവുന്നത്. നിശ്ചിത സമയത്തിനുള്ളിൽ ചോദ്യത്തിന് ശരിയുത്തരം നൽകുന്നവരുടെ പേരുകൾ നറുക്കെടുത്താണ് വിജയിയെ തെരഞ്ഞെടുക്കുക. എല്ലാ ദിവസവും ഉച്ചകഴിഞ്ഞു മൂന്നിന് നറുക്കെടുപ്പ് നടക്കും. ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ഫേസ്ബുക്ക് പേജിലൂടെ നറുക്കെടുപ്പ് തത്സമയം കാണാം.

വിജയികളുടെ പേരുകൾ ഫേസ്ബുക്ക് പേജിലും പ്രസിദ്ധീകരിക്കും. എല്ലാ ദിവസവും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന മൂന്ന് വിജയികൾക്ക് ഫലകവും പുസ്തകവും സമ്മാനമായി നൽകും. വിജയികൾക്ക് സമ്മാനങ്ങൾ ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ നിന്നും തിരിച്ചറിയൽ രേഖയുമായെത്തി കൈപ്പറ്റാം.

Comments are closed.