DCBOOKS
Malayalam News Literature Website

‘വല്ലി’ ഒരു ജീവിത പ്രപഞ്ചം പ്രകാശിക്കുന്നു

ഷീല ടോമിയുടെ ‘വല്ലി‘ എന്ന നോവലിനെക്കുറിച്ച് പ്രദീപ് പനങ്ങാട് എഴുതിയത്

വയനാടിന്റെ ജീവിതവും ചരിത്രവും സംസ്കാരവും ആവിഷ്കരിക്കുന്ന നിരവധി നോവലുകൾ പുറത്തുവന്നിട്ടുണ്ട്. പി വത്സലയുടെ നെല്ല് മുതൽ അത് തുടങ്ങുന്നു. പിന്നീട് നിരവധി പേർ ആ ജീവിതഭൂമിയിിലൂടെെ കടന്നു പോയിി. ഓരോ രചനയും വൈവിദ്ധ്യം നിറഞ്ഞതായിരുന്നു. ആദിവാസിജീവിതവും ഭാഷയും സംസ്കാരവും പല തലങ്ങളിലൂടെ
അടയാളപ്പെടുത്തി. കുടിയേറ്റവും കാർഷികസമൃദ്ധിിയും രേഖപ്പെടുത്തി. ഗോത്രസംസ്കാാരത്തിന്റെ ജൈവസാന്നിധ്യം പല രചനകളിലും ഉണ്ടായി. കെ.ജെ. ബേബിയുടെ മാവേലിമന്റം വയനാാടൻ ജീവിതത്തിന്റെ അസാധാരണ അനുഭവമാണ്. സമീപകാലത്ത് ഷബിിതയുടെെ അരുന്ധക്കനി, ഷീലാടോമിയുടെ വല്ലി എന്നീ നോവലുകളും വയനാടൻ ജീവിതത്തിൽ  നിന്ന് ചീന്തി എടുത്തവയാണ്. പുതിയകാലത്തു നിന്നുകൊണ്ട് വയനാടിന്റെ ആഴങ്ങളിലേക്കുള്ള യാത്രയാാണ് ഷീലാ ടോമിയുടെ വല്ലി ചരിത്രത്തേയും സംസ്കാരത്തെയും കുറിച്ചുള്ള അഗാധ അറിവിൽ  നിന്നാണ് ഈ നോവൽ രൂപപ്പെട്ടിരിക്കുന്നത്. മാത്രമല്ല വ്യക്തിപരമാായ അനുഭവങ്ങളും പ്രകാശം നൽകി. ഷീലാ ടോമി എഴുതുന്നു, “വല്ലിക്ക് പല അർത്ഥ തലങ്ങളുണ്ട്.  ഭൂമി വള്ളി, കൂലി. മൊഴികൾ നഷ്ടമാായ മനുഷ്യയ രൂപികളാായ അരികുജീവിതങ്ങളും നിരാലംബപ്രകൃതിയും ചരിത്രം തമസ്കരിച്ച മിത്തുകളും വേർതിരിക്കാനാവാത്തവണ്ണം ചുറ്റിപ്പിണഞ്ഞു കിിടക്കുന്ന ഭാാവുകത്വ പരിസരത്തിലാണ് ‘വല്ലി കിളിർക്കുന്നത്.

Textഎന്നെ ഞാാനാക്കിയ നാടിന്റെ സ്പന്ദനങ്ങൾ കോറിയിടാാൻ, സാധാണക്കാരന്റെ അതിസാധാരണ ജീവിതം വരയ്ക്കാൻ ഒരു ശ്രമം” അനുഭവങ്ങളുടെ ഊർജ്ജത്തിലൂടെ എഴുതുന്ന ഈ നോവലിൽ ജീവിതത്തിിന്റെ തീക്ഷ്ണതയും
തിളക്കവും ഉണ്ട് . വയനാടൻ ജീവിതത്തിിന്റെ അകത്തളത്തിലിരുന്ന് എഴുതുന്നതുകൊണ്ട് നോവലിനോട് സത്യസന്ധമാവാനും പ്രതിബദ്ധമാവാനും കഴിയുന്നു. ഷീല ഈ നോവൽ വ്യത്യസ്തമാായ ഒരുവീക്ഷണത്തിലൂടെയാണ് അവതരിപ്പിക്കുന്നത്. വയനാാട്ടിലെ കുടിിയേറ്റക്കാരുടെ അനുഭവങ്ങളാണ് നോവലിന്റെ ഫോക്കസ്. മണ്ണും മനുഷ്യനും, മനുഷ്യനും പ്രകൃതിയും, മനുഷ്യനും അധ്വാനവും, മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധത്തിന്റെയും ഇടർച്ചകളുടെയും കഥയാണ് ഇതിിലുള്ളത്. കുടിയേറ്റക്കാാർ ഓരോ സന്ദർഭത്തിിലും നേരിടുന്ന പ്രതിിസന്ധികൾ ഇതിൽ ആവിഷ്കരിക്കുന്നു.

ചൂഷണത്തിന്റെയും അടിമത്തത്തിന്റെയുംം വിജയത്തിന്റേയും പരാജയത്തിന്റേയും കഥകൾ ഉണ്ട് . കേരളത്തിന്റെ രാഷ്ട്രീയ  ചരിത്ര സന്ദർഭങ്ങൾ ഉണ്ട് .വയനാാട്ടിലെ മിത്തുകളുംം കഥകളുംം ഉണ്ട് , പാട്ടും സംഗീതവും ഉണ്ട്. സചേതനവും ജൈവികവുമായ ഒരു ജീവിതപ്രപഞ്ചമാാണ് ഷീലാ ടോമി സൃഷ്ടിക്കുന്നത്. കഥാപാത്രങ്ങൾക്ക് കരുത്തും കാമനകളുമുണ്ട്. അവതാരികയിിൽ സാറാ ജോസഫ് എഴുതുന്നു, “ഷീലാ ടോമി ഖത്തറിൽ ജീവിിക്കുന്ന വയനാട്ടുകാാരിയാാണ്. ഖത്തറിൽ ഇരുന്നുകൊണ്ട് ഷീല കല്ലുവയലിലും കബനിിയുടെെ തീരങ്ങളിിലും വയനാാട്ടിിൽ ഉടനീളവും നിരന്തരം സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. വയനാാടിന്റെ മഞ്ഞും മഴയും കുളിരും വറുതിയും സ്നേഹവും ദ്വേഷവും അറിഞ്ഞുകൊണ്ടിരിക്കുകയാണ്. അത്രമാാത്രം സ്നേഹത്തോടെ സ്വന്തം നാടിനെ ഷീലാ ടോമി വല്ലിയിിൽ പകർന്നുവച്ചിരിക്കുന്നു”. വല്ലി വരാാനിരിക്കുന്ന അനുഭവങ്ങളുടെ ആമുഖമാണ്. ഇത്തരം ജീവിതചരിത്രങ്ങൾ വയനാട്ടിൽ നിന്ന് വീണ്ടും വന്നേക്കാം

പുസ്തകം വാങ്ങാൻ സന്ദർശിക്കുക

പുസ്തകം ഇ-ബുക്കായി ഡൗൺലോഡ് ചെയ്യാൻ സന്ദർശിക്കുക

ലോക്ക്ഡൗണിൽ നിങ്ങളുടെ വായന ലോക്കാകാതിരിക്കാൻ ഇന്ന് തന്നെ ഓർഡർ ചെയ്യൂ ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറിലൂടെ.

കടപ്പാട്- പ്രസാധകന്‍

Comments are closed.