DCBOOKS
Malayalam News Literature Website

‘എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകള്‍’; മണ്‍മറഞ്ഞു കൊണ്ടിരിക്കുന്ന നമ്മുടെ പൈതൃകസ്വത്തുക്കളെ തിരിച്ചുപിടിക്കാനുള്ള വലിയ പരിശ്രമം!

‘എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകള്‍’; മണ്‍മറഞ്ഞു കൊണ്ടിരിക്കുന്ന നമ്മുടെ പൈതൃകസ്വത്തുക്കളെ തിരിച്ചുപിടിക്കാനുള്ള വലിയ പരിശ്രമം. അഖിലം എന്ന പരിപാടിയുടെ അഞ്ചാം ഭാഗത്തിലാണ് ഡിസി ബുക്സിന്‍റെ ഏറ്റവും പുതിയ പ്രീപബ്ലിക്കേഷന്‍ പുസ്തകത്തെക്കുറിച്ചുള്ള മനോഹരമായ വിവരണം വീഡിയോ രൂപത്തില്‍ പങ്കുവെച്ചിരിക്കുന്നത്. തിയറ്റര്‍ നോയ്സ് എന്ന ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച വീഡിയോ ഇതോടകം ശ്രദ്ധനേടിക്കഴിഞ്ഞു.

വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യൂ

മഹാമാരിക്കാലത്തെ മഹത്തായ പുസ്തകം എന്നാണ് പുസ്തകത്തെ വിഡിയോയിൽ വിശേഷിപ്പിച്ചിരിക്കുന്നത്. ഒന്നോ രണ്ടോ വിഷയത്തിലെ കുറച്ച് കാര്യങ്ങൾ മാത്രം സംഘടിപ്പിച്ചുകൊണ്ടുള്ള ഒരു തട്ടിക്കൂട്ട് പുസ്തകമല്ല ഇതെന്നും വാമൊഴിയായും വരമൊഴിയായും തലമുറകൾ കൈമാറിയ മലയാളത്തിന്റെ ബൗദ്ധികസ്വത്തിനെ സംരക്ഷിക്കുകയും മലയാള ഭൂമിക്ക് സമർപ്പിക്കുകയും ചെയ്യുന്ന മഹത്തായ ഒരു സാംസ്‌കാരിക പ്രവർത്തനമാണ് ‘എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകള്‍’ എന്നും വീഡിയോയിൽ പറയുന്നു.

ജനറല്‍ എഡിറ്റര്‍: സി. ആര്‍. രാജഗോപാലന്‍. നാട്ടുകാരണവര്‍മാരുടെയും പ്രഗല്ഭരായ ഗവേഷകരുടെയും ഉപദേശ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് തയ്യാറാക്കിയ ആധികാരികവും മൗലികവുമായ കൃതി 3,500 പേജുകളോട് കൂടി മൂന്ന് വാല്യങ്ങളിലായാണ് ഡിസി ബുക്‌സ് പ്രസിദ്ധീകരിക്കുന്നത്. 4,000 രൂപ മുഖവിലയുള്ള പുസ്തകം ആദ്യം ബുക്കുചെയ്യുന്ന 10,000 പേര്‍ക്ക് സൗജന്യ വിലയായ  2,499 രൂപയ്ക്ക് സ്വന്തമാക്കാം.

മണ്ണറിവ്, സസ്യങ്ങളെപ്പറ്റിയുള്ള നാട്ടറിവ്, പരിസ്ഥിതി സംരക്ഷണത്തിനായുള്ള നാട്ടുരീതി, കേരളീയ വാസ്തു, ജലവിനിയോഗത്തിന്റെ നാട്ടറിവ്, കൃഷിക്കലണ്ടര്, പാരമ്പര്യ ജന്തുവിജ്ഞാനം, നാടന്‍ തത്ത്വചിന്ത, നാട്ടുവിദ്യാഭ്യാസരീതി, നാടന്‍ കളികള്‍, ഗ്രാമീണപുരാവസ്തുക്കള്‍, നാട്ടുചന്തകള്‍, ഉല്‍സവങ്ങള്‍, നാടന്‍മത്സ്യബന്ധനം, വിഷവൈദ്യം, കൃഷിയറിവുകള്‍, അമ്മൂമ്മയറിവുകള്‍, മഴയുടെ നാട്ടറിവുകള്‍, തെങ്ങിന്റെ നാട്ടറിവുകള്‍, കടലറിവുകള്‍, കാവുകള്‍, കാട്ടറിവുകള്‍, നാടന്‍ സാങ്കേതികവിദ്യ, തേനറിവ്, നാട്ടുഭക്ഷണം, നാട്ടുപഴങ്ങള്‍, നക്ഷത്രഅറിവുകള്‍, നാട്ടുസംഗീതം, നാട്ടുഭാഷ, പുഴയറിവുകള്‍ തുടങ്ങി നമ്മുടെ ജീവിതത്തിന്റെ സമസ്ത മേഖലകള്‍ക്കും പ്രയോജനകരമായ മലയാളത്തിലെ ഗ്രന്ഥമാണ് ‘എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകള്‍’ .

സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ മലയാളം നിര്‍ബന്ധ ഭാഷയാക്കിയ സാഹചര്യത്തില്‍ പഠനത്തിന്
അത്യാവശ്യമായ റഫറന്‍സ് ഗ്രന്ഥമായും പുസ്തകം ഉപയോഗിക്കാം. മലയാളി രൂപപ്പെട്ടതെങ്ങനെ? മലയാളിത്തം നമ്മുടെ അറിവ്, സംസ്‌കാരം, ജീവിതത്തിന്റെ പ്രായോഗികജ്ഞാനം തുടങ്ങി പരിസ്ഥിതി, നരവംശശാസ്ത്രം, നാടോടി വിജ്ഞാനീയം, ഭാഷാശാസ്ത്രം, വംശീയജീവശാസ്ത്രം എന്നിവയെല്ലാം ഉള്‍ക്കൊള്ളുന്ന സമഗ്ര വിജ്ഞാന ഗ്രന്ഥത്തില്‍ പ്രഗത്ഭരായ ഗവേഷകരും എഴുത്തുകാരും അണിനിരക്കുന്നു.

പുതിയതരം അറിവുകളും പുതിയതരം അധികാരങ്ങളും വന്നപ്പോള്‍ നാട്ടറിവുകള്‍ അന്ധവിശ്വാസങ്ങളും അനാചാരങ്ങളുമായി. പുതിയതരം അറിവുകള്‍ അധീശത്വമായതോടെ നമ്മുടെ ചുവടുകള്‍ ഉറയ്ക്കാതെയായി. നമ്മുടെ ചിന്തകള്‍ ഒഴുകാതെയായി. ജീവിതം വീണ്ടും തളിര്‍ക്കാന്‍ മണ്‍മറഞ്ഞു കൊണ്ടിരിക്കുന്ന ആ നാട്ടറിവുകള്‍ തിരിച്ചുപിടിക്കുകതന്നെ വേണം.

ബുക്കിങ്ങിന് വിളിക്കൂ: 9946 109101, 9947 055000 , വാട്‌സാപ്പ്  9946 109449
ഓണ്‍ലൈനില്‍: https://dcbookstore.com/books/ennum-kathusookshikkenda-nattarivukal

കേരളത്തിലുടനീളമുള്ള ഡി സി ബുക്‌സ്/കറന്റ് ബുക്‌സ് പുസ്തകശാലകളിലൂടെയും ബുക്ക് ചെയ്യാം ഡി സി ബുക്‌സ്, കോട്ടയം 686 001 എന്ന വിലാസത്തില്‍ മണിഓര്‍ഡര്‍/ബാങ്ക് ഡ്രാഫ്റ്റ് അയച്ചും കോപ്പികള്‍ ഉറപ്പാക്കാം കേരളത്തിലുടനീളമുള്ള ബുക്കിങ് ഏജന്‍സികളിലൂടെയും
ബുക്ക് ചെയ്യാവുന്നതാണ്. വ്യവസ്ഥകള്‍ക്ക് സന്ദര്‍ശിക്കുക: https://www.dcbooks.com/

നിങ്ങളുടെ കോപ്പി പ്രീബുക്ക് ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

ലോക്ക്ഡൗണിൽ നിങ്ങളുടെ വായന ലോക്കാകാതിരിക്കാൻ ഇന്ന് തന്നെ ഓർഡർ ചെയ്യൂ ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറിലൂടെ.

Comments are closed.