DCBOOKS
Malayalam News Literature Website

സർപ്രൈസ് മത്സരങ്ങളുമായി ഡിസി വാട്സാപ്പ് റീഡേഴ്സ് ഫോറം , വിജയികൾക്ക് മികച്ച ഓഫറുകൾ ; കാത്തിരിക്കൂ

ഡിസി ബുക്‌സ്‌ റീഡേഴ്സ് ഫോറം വാട്സാപ്പ് ഗ്രുപ്പുകളിൽ സർപ്രൈസ് മത്സരങ്ങൾ സംഘടിപ്പിക്കുന്നു. വ്യത്യസ്ത മത്സരങ്ങളിൽ വിജയികളാകുന്നവർക്ക് ഡിസി ബുക്‌സ് അവതരിപ്പിക്കുന്ന ഏറ്റവും പുതിയ പ്രീ പബ്ലിക്കേഷൻ ‘മലയാള നോവല്‍ സാഹിത്യമാല‘ 200 രൂപ വിലക്കുറവിൽ സ്വന്തമാക്കാം. മത്സരങ്ങൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കും മത്സരങ്ങൾക്കുമായി കാത്തിരിക്കൂ.

ലോക് ഡൗണ്‍ കാലത്ത് വീട്ടിലിരിരുന്നപ്പോഴും , ഇപ്പോൾ കോവിഡ് 19 മഹാമാരിയ്ക്ക് മുന്നിൽ പകച്ച് നിൽക്കുമ്പോഴും പലരും മാനസിക സന്തോഷത്തിന് അഭയം പ്രാപിച്ചത് പുസ്തകങ്ങളിലാണ്. ഇത്തരമൊരു സാഹചര്യത്തിൽ വായനയെ പ്രോത്സാഹിപ്പിക്കുന്നതിനായാണ് വ്യത്യസ്ത മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.

1887 ല്‍ പുറത്തിറങ്ങിയ അപ്പുനെടുങ്ങാടിയുടെ കുന്ദലത മുതല്‍ ഇരുപതാം നൂറ്റാണ്ടിലും ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഉണ്ടായ മികച്ച നോവലുകള്‍ തിരഞ്ഞെടുത്ത് വായിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായുള്ള, ഭൂതകാലത്തേയ്ക്കുള്ള ഒരു മടക്കയാത്രയാണ് ഡിസി ബുക്‌സ് അവതരിപ്പിക്കുന്ന ‘മലയാള നോവല്‍ സാഹിത്യമാല‘ പ്രശസ്ത നിരൂപകനും അദ്ധ്യാപകനും ഗവേഷകനുമായ ഡോ.എം.എം. ബഷീര്‍ എഡിറ്റ് ചെയ്തത്. മലയാള നോവലുകള്‍ വായിച്ചവര്‍ക്കും, ഇനിയും വായിച്ചിട്ടില്ലാത്തവര്‍ക്കും ഒരുപോലെ ഈ ബൃഹദ്ഗ്രന്ഥം ഉപകരിക്കും. മൂന്ന് വാല്യങ്ങളിലായി 3000 പേജില്‍ തയ്യാറാക്കിയ പുസ്തകത്തിന്റെ പ്രീബുക്കിങ് ആരംഭിച്ചു . 3500 രൂപ മുഖവിലയുള്ള പുസ്തകം 1999 രൂപയ്ക്ക്  വായനക്കാര്‍ക്ക് പ്രീബുക്ക് ചെയ്യാവുന്നതാണ്. ഓര്‍ക്കുക ഈ അവസരം ആദ്യം ബുക്ക് ചെയ്യുന്ന 10,000 പേര്‍ക്ക് മാത്രം .

ബുക്കിങ്ങിന് വിളിക്കൂ: 99461 08448, 9946 108781, 9946 109101, വാട്‌സ് ആപ് നമ്പര്‍  9946 109449 ഓണ്‍ലൈനില്‍  https://dcbookstore.com/. ബുക്‌സ് പുസ്തകശാലകളിലൂടെയും ബുക്കു ചെയ്യാം. ഡി സി ബുക്‌സ്, കോട്ടയം 686 001 എന്ന വിലാസത്തില്‍ മണി ഓര്‍ഡര്‍/ബാങ്ക് ഡ്രാഫ്റ്റ് അയച്ചും കോപ്പികള്‍ ഉറപ്പാക്കാം. കേരളത്തിലുടനീളമുള്ള ബുക്കിങ് ഏജന്‍സികളിലൂടെയും ബുക്കു ചെയ്യാവുന്നതാണ്. വ്യവസ്ഥകള്‍ക്ക് സന്ദര്‍ശിക്കുക: www.dcbooks.com. ഇപ്പോള്‍ തന്നെ പ്രീബുക്ക് ചെയ്യാന്‍ സന്ദര്‍ശിക്കുക

Comments are closed.