DCBOOKS
Malayalam News Literature Website

റീഡേഴ്സ് ഫെസ്റ്റിവലില്‍ പി എഫ് മാത്യൂസ് അതിഥിയായി എത്തി

കൊച്ചി സെന്റര്‍ സ്‌ക്വയര്‍ മാളില്‍ ഡി സി ബുക്സ് സംഘടിപ്പിച്ചിരിക്കുന്ന റീഡേഴ്സ് ഫെസ്റ്റിവലില്‍ പി എഫ് മാത്യൂസ് അതിഥിയായി എത്തി. റാണി മാളവിക(സായ്‌റ), രമ്യ വിഷ്ണു എന്നിവരും പങ്കെടുത്തു. വായനക്കാരുമായി  പ്രിയ എഴുത്തുകാർ സംവദിച്ചു. മാര്‍ച്ച് 15 വരെയാണ് റീഡേഴ്‌സ് ഫെസ്റ്റിവല്‍ നടക്കുന്നത്.

മലയാളം- ഇംഗ്ലീഷ് പുസ്തകങ്ങള്‍ ആകര്‍ഷകമായ വിലക്കിഴിവില്‍ സ്വന്തമാക്കാനുള്ള അവസരമാണ് ഇവിടെ വായനക്കാരെ കാത്തിരിക്കുന്നത്. ഇന്ത്യയിലും വിദേശത്തുമുള്ള പ്രമുഖ പ്രസാധകരുടെ നിരവധി പുസ്തകങ്ങള്‍ റീഡേഴ്‌സ് ഫെസ്റ്റിവലിൽ വായനക്കാര്‍ക്കായി ഒരുക്കിയിട്ടുണ്ട്. കഥ, കവിത, നോവല്‍, ജനപ്രിയഗ്രന്ഥങ്ങള്‍, ക്ലാസിക്കുകള്‍, റഫറന്‍സ് പുസ്തകങ്ങള്‍, ബാലസാഹിത്യഗ്രന്ഥങ്ങള്‍, ഡിക്ഷ്ണറികള്‍, സെല്‍ഫ് ഹെല്‍പ് പുസ്തകങ്ങള്‍, മത്സരപരീക്ഷകള്‍ക്കുള്ള പഠനസഹായികള്‍, ആദ്ധ്യാത്മികഗ്രന്ഥങ്ങള്‍, പാചകം, യാത്രാവിവരണങ്ങള്‍, ജീവചരിത്രങ്ങള്‍, ആത്മകഥ, ആരോഗ്യം തുടങ്ങി വിവിധ വിഭാഗങ്ങളിലായി നിരവധി പുസ്തകങ്ങൾ വ്യത്യസ്ത ഓഫറുകളോട് കൂടി ലഭ്യമാകും.

ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം

Comments are closed.