DCBOOKS
Malayalam News Literature Website

വായിക്കൂ, എഴുതൂ, സമ്മാനം നേടൂ!

ഡിസി ബുക്‌സ് ബുക്ക് റിവ്യൂ മത്സരത്തില്‍ ഇനിയും പങ്കാളിയായില്ലേ? എങ്കില്‍ ഇനിയും വൈകിയ്ക്കണ്ട, ഇന്ന് തന്നെ, വായിക്കൂ എഴുതൂ സമ്മാനം നേടൂ.  ഡിസി ബുക്‌സ്  ഡിസി ബുക്‌സ് ബുക്ക് റിവ്യൂ മത്സരത്തിലേയ്ക്ക് രചനകള്‍ അയക്കാന്‍ ഇനി കുറച്ച് ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ.

നിങ്ങള്‍ ചെയ്യേണ്ടത്

  • ഞങ്ങള്‍ നല്‍കുന്ന 300 പുസ്തകങ്ങളില്‍ നിന്നും നിങ്ങള്‍ വായിച്ച/നിങ്ങള്‍ക്കിഷ്ടപ്പെട്ട
    3 പുസ്തകങ്ങളെക്കുറിച്ച് ആസ്വാദനം എഴുതൂ
  • നിങ്ങളുടെ ആസ്വാദനക്കുറിപ്പ് 150 വാക്കുകളില്‍ കവിയാന്‍ പാടില്ല
  • നിങ്ങളുടെ കുറിപ്പുകള്‍ ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറില്‍ റിവ്യൂസില്‍ പോസ്റ്റ് ചെയ്യണം
  • മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പോസ്റ്റ് ചെയ്യുന്നവ പരിഗണിക്കുന്നതല്ല

സമ്മാനാര്‍ഹമായി തിരഞ്ഞെടുക്കുന്ന റിവ്യൂസിനെ കാത്തിരിക്കുന്നത് 25, 000 രൂപയുടെ പുസ്തകങ്ങളാണ്. ഒന്നാം സമ്മാനമായി 5,000 രൂപയുടെ പുസ്തകങ്ങളും, രണ്ടാം സമ്മാനമായി 3000 രൂപയുടെ പുസ്തകങ്ങളും കൂടാതെ തിരഞ്ഞെടുക്കുന്ന 15 പേര്‍ക്ക് 1000 രൂപയുടെ പുസ്തകങ്ങള്‍ വീതവും സമ്മാനമായി ലഭിക്കും

പുസ്തകങ്ങള്‍ കൈയ്യില്‍ ഇല്ലാത്തവര്‍ക്ക് ബുക്‌സ്റ്റോറുകളില്‍ നിന്നും ഓഫറോടുകൂടി പുസ്തകം സ്വന്തമാക്കാനും അവസരം ഉണ്ട്. മൂന്ന് പുസ്തകങ്ങളുടെ വിലയില്‍ നാല് പുസ്തകങ്ങള്‍ സ്വന്തമാക്കാനുള്ള അവസരമാണ് എല്ലാ ഡിസി/കറന്റ് ബുക്‌സ്റ്റോറുകളിലും ലഭ്യമാക്കിയിരിക്കുന്നത്.

റിവ്യൂസ് എഴുതേണ്ട പുസ്തകങ്ങളുടെ ലിസ്റ്റിനായി സന്ദര്‍ശിക്കുക

രചനകള്‍ പോസ്റ്റ് ചെയ്യേണ്ട അവസാന തീയ്യതി സെപ്തംബര്‍ 30

Comments are closed.