DCBOOKS
Malayalam News Literature Website
Rush Hour 2

ഡിസി ബുക്‌സ് ബുക്ക് റിവ്യൂ മത്സരം; ആദ്യഘട്ടത്തിലെ വിജയികളെ പ്രഖ്യാപിച്ചു

പ്രിയ വായനക്കാര്‍ക്കായി ഡിസി ബുക്‌സ് സംഘടിപ്പിക്കുന്ന ബുക്ക് റിവ്യൂ മത്സരത്തിലെ
ആദ്യഘട്ടത്തിലെ വിജയികളെ പ്രഖ്യാപിച്ചു. രമ്യ റോഷ്‌നി, മരിയ ജോസ്, വിപിന്‍ പരമേശ്വരന്‍, ജിത ഷാരുണ്‍, ബാബു വാഹിദ് എന്നിവരുടെ രചനകളാണ് സമ്മാനാര്‍ഹമായി തിരഞ്ഞെടുക്കപ്പെട്ടത്. ആയിരം രൂപയുടെ ഗിഫ്റ്റ് വൗച്ചറാണ് സമ്മാനമായി ലഭിക്കുക.

കൃതിയുടെ സമഗ്രമായ ഒരു ചിത്രം വരച്ചുകാട്ടാന്‍ ഓരോ വായനക്കാരനും റിവ്യുവിലൂടെ സാധിക്കും. കൃതിയുടെ രചയിതാവുമായും മറ്റ് വായനക്കാരുമായും കൃതിയെ മുന്‍നിര്‍ത്തിയുള്ള സംഭാഷണത്തിലേക്കും തുടര്‍ചര്‍ച്ചയിലേക്കും പ്രവേശിക്കാന്‍ ഒരു റിവ്യു സഹായിക്കുന്നു. ഒരു കൃതിയുടെ വായനാനുഭവം സംബന്ധിച്ച വാദങ്ങളും വിയോജിപ്പും രേഖപ്പെടുത്താനുള്ള ഇടമാണ് ഓരോ റിവ്യുവും.

ഡിസി ബുക്‌സ് ബുക്ക് റിവ്യൂ മത്സരത്തിന്റെ ഭാഗമായ എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍ !

റിവ്യൂസ് എഴുതേണ്ട പുസ്തകങ്ങളുടെ ലിസ്റ്റിനായി സന്ദര്‍ശിക്കുക

രചനകള്‍ അയക്കേണ്ട അവസാന തീയ്യതി മാര്‍ച്ച് 15

Comments are closed.