DCBOOKS
Malayalam News Literature Website

‘രാമായണം: അറിഞ്ഞതും അറിയാത്തതും’ ; പുസ്തകസംവാദം ജൂണ്‍ 29ന്

മുല്ലക്കര രത്‌നാകരന്റെ ‘രാമായണം:അറിഞ്ഞതും അറിയാത്തതും’ എന്ന പുസ്തകത്തെ ആസ്പദമാക്കി സംഘടിപ്പിച്ചിരിക്കുന്ന പുസ്തകസംവാദം നാളെ (29 ജൂണ്‍ 2023) നടക്കും. തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഡി സി ബുക്സ് മെഗാ ബുക്ക് ഫെയര്‍ വേദിയില്‍ വെച്ച് വൈകുന്നേരം 5.30ന് നടക്കുന്ന പുസ്തകസംവാദത്തില്‍ ജോര്‍ജ് ഓണക്കൂര്‍, മുല്ലക്കര രത്‌നാകരന്‍, എം എം അന്‍സാരി, ആശ്രാമം ഭാസി എന്നിവര്‍ പങ്കെടുക്കും.

പുസ്തകമേള  ജൂലൈ 7 ന് അവസാനിക്കും. മലയാളം-ഇംഗ്ലീഷ്-അക്കാദമിക്-ചില്‍ഡ്രന്‍സ് ബുക്കുകളുടെ വിപുലമായ ശേഖരമാണ് ഇവിടെ വായനക്കാരെ കാത്തിരിക്കുന്നത്. ഇഷ്ടപുസ്തകങ്ങള്‍ 50% വരെ വിലക്കിഴിവില്‍ സ്വന്തമാക്കാനുള്ള അവസരവും പുസ്തകമേളയില്‍ ഒരുക്കിയിട്ടുണ്ട്.

ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം

Comments are closed.