DCBOOKS
Malayalam News Literature Website

അഖില്‍ പി ധര്‍മ്മജന്റെ ‘റാം c/o ആനന്ദി’; പ്രീബുക്ക് ചെയ്യുന്നവരെ കാത്തിരിക്കുന്നു ഒരു അടിപൊളി സര്‍പ്രൈസ്!

RAM C/O ANANDHI
RAM C/O ANANDHI

അഖില്‍ പി ധര്‍മ്മജന്റെ ഏറ്റവും പുതിയ പുസ്തകം  റാം C/O ആനന്ദിപ്രീബുക്ക് ചെയ്യുന്നവരെ കാത്തിരിക്കുന്നു ഒരു അടിപൊളി സര്‍പ്രൈസ്. പുസ്തകം പ്രീബുക്ക് ചെയ്തവരില്‍ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന ഒരു ഭാഗ്യശാലിക്ക് എഴുത്താകാരന്റെ കൈയ്യൊപ്പോടു കൂടിയ കോപ്പി എഴുത്തുകാരന്‍ തന്നെ എത്തിച്ചു നല്‍കും. ഇന്ത്യയില്‍ എവിടെ ആണെങ്കിലും എഴുത്തുകാരന്‍ നേരിട്ട് പുസ്തകവുമായി എത്തും. ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെ 350 രൂപാ വിലയുള്ള പുസ്തകം 315 രൂപയ്ക്ക് ഇപ്പോള്‍ പ്രീബുക്ക് ചെയ്യാം.

പ്രണയം, സൗഹൃദം, പ്രതികാരം, യാത്ര എല്ലാചേരുവകളും ചേര്‍ത്തെഴുതിയ
നോവലാണ്  അഖില്‍ പി ധര്‍മ്മജന്റെ  റാം C/O ആനന്ദി‘. ഒരു സിനിമ കാണാനായി ടിക്കറ്റെടുത്ത അതേ മനസ്സോടെ നിങ്ങള്‍ക്ക് ഈ നോവലിനെ കാണാം. ചെന്നൈ ഉള്‍പ്പെട്ട തമിഴ്‌നാട്ടിലെ കുറച്ചു പ്രദേശങ്ങളാണ് കഥാപശ്ചാത്തലം.

സംസ്ഥാനത്തുടനീളമുള്ള ഡിസി/കറന്റ് ബുക്‌സ് ശാഖകളിലൂടെയും പ്രീബുക്ക് ചെയ്യാം

പുസ്തകം ഇപ്പോള്‍ തന്നെ പ്രീബുക്ക് ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

 

 

Comments are closed.