DCBOOKS
Malayalam News Literature Website

ചുള്ളിക്കാടിന്റെ 60 കവിതകളുടെ സമാഹാരമായ ‘രക്തകിന്നരം പ്രകാശിപ്പിക്കുന്നു

RAKTHAKINNARAM

അറുപതിലെത്തിയ മലയാളത്തിന്റെ പ്രിയപ്പെട്ട കവി ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ  അറുപതുകവിതകളുടെ സമാഹാരമായ ‘രക്തകിന്നരം’ ആഗസ്റ്റ് ഒന്നിന് പ്രകാശിപ്പിക്കും. പ്രശസ്ത കവയിത്രി സുഗതകുമാരി തിരഞ്ഞെടുത്ത അറുപത് ചുള്ളിക്കാടുകവിതകളാണ് ഈ സമാഹാരത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

പുസ്തകരൂപത്തില്‍ ഇതേവരെ വരാത്ത ഏറ്റവും പുതിയ ഏതാനും കവിതകളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സുഗതകുമാരിയുടെ  ‘അര്‍ത്ഥന’ എന്ന കവിതയാണ് ഈ സമാഹാരത്തിന് ആമുഖമയി ചേര്‍ത്തിരിക്കുന്നത്. ഒരു മുക്തം, യാത്രാമൊഴി, മരണമൊഴി, വെളിപാട്, ഒരു പ്രണയഗീതം, എവിടെ ജോണ്‍, രക്തകിന്നരം തുടങ്ങി സുഗതകമാരിക്ക് പ്രിയപ്പെട്ട 60 ചുള്ളിക്കാട്കവിതകളാണ് ‘രക്തകിന്നര’ത്തില്‍ സമാഹരിച്ചിരിക്കുന്നത്.

MALAYALA-KATHAKALമലയാള കവിതയുടെ ചെറുതാകാത്ത ചെറുപ്പമായി നിലനില്ക്കുന്ന പ്രിയകവി ബാലചന്ദ്രന്‍ ചുള്ളിക്കാട് അറുപതിന്റെ നിറവില്‍ എത്തിനില്‍ക്കുമ്പോള്‍ അദ്ദേഹത്തിനുള്ള സ്‌നേഹോപഹാരമായാണ് ഡി സി ബുക്‌സ് ഈ പുസ്തകം തയ്യാറാക്കിയിട്ടുള്ളത്.

ആഗസ്റ്റ് ഒന്നിന് വൈകിട്ട് നടക്കുന്ന ചടങ്ങില്‍ മലയാള കഥയുടെ അറുപതുവര്‍ഷങ്ങളെ അടയാളപ്പെടുത്തിക്കൊണ്ട് എന്‍ എസ് മാധവന്‍ എഡിറ്റ് ചെയ്ത ‘കേരളം 60-മലയാള കഥകള്‍’ എന്ന പുസ്തകവും പ്രകാശിപ്പിക്കും. എന്‍.എസ്. മാധവന്‍, പ്രിയ എ എസ്കെ എ സെബാസ്റ്റ്യന്‍, കെ എന്‍ ഷാജി, സെബാസ്റ്റ്യന്‍എസ് ഹരീഷ് എന്നിവര്‍ പങ്കെടുക്കും.

Comments are closed.