DCBOOKS
Malayalam News Literature Website
Rush Hour 2

രാകേഷ് അസ്താനയെ സി.ബി.ഐയില്‍ നിന്നും മാറ്റി

ദില്ലി: സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയെ സി.ബി.ഐയില്‍നിന്നും മാറ്റി. ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയുടെ തലവനായിട്ടാണ് അസ്താനയുടെ പുതിയ നിയമനം. ജോയിന്റ് ഡയറക്ടര്‍ എ.കെ.ശര്‍മ്മ, ഡി.ഐ.ജി മനീഷ് കുമാര്‍ സിന്‍ഹ, എസ്.പി. ജയന്ത് ജെ. നായ്ക്‌നാവരെ എന്നിവരെയും മാറ്റിയിട്ടുണ്ട്.

സി.ബി.ഐ തലപ്പത്തെ ചേരിപ്പോരിന്റെ ബാക്കിപത്രമാണ് രാകേഷ് അസ്താനയുടെ ഈ സ്ഥലംമാറ്റം. സി.ബി.ഐ ഡയറക്ടര്‍ അലോക് വര്‍മ്മയെ പ്രധാനമന്ത്രി അധ്യക്ഷനായ ഉന്നതാധികാര സമിതി യോഗം ചേര്‍ന്ന് കഴിഞ്ഞയാഴ്ച സ്ഥാനഭ്രഷ്ടനാക്കിയിരുന്നു. എന്നാല്‍ ഇതിനുപിന്നാലെ അലോക് വര്‍മ്മ സര്‍വ്വീസില്‍ നിന്നു രാജിവെക്കുകയായിരുന്നു.

Comments are closed.