DCBOOKS
Malayalam News Literature Website

അംബേദ്കര്‍ എന്ന കാമുകൻ

ഡിസംബര്‍ ലക്കം പച്ചക്കുതിരയിൽ

”ശാരു പറയുന്നു, രാജാ അവളുടെ ദിവ്യത്വമാണെന്ന്. എന്നാല്‍ ശാരു എന്റെ ദിവ്യത്വമാണ്. ശാരു രാജായുടെ ആരാധികയും രാജാ ശാരുവിന്റെ ആരാധകനുമാണ്. രാജായില്ലാതെ ശാരുവിനും ശാരുവില്ലാതെ രാജായ്ക്കും ദിവ്യത്വം ഇല്ല. രണ്ടു ശരീരമാണെങ്കിലും ആത്മാവ് ഒന്നാണ്. ശാരുവിന്റെയും രാജായുടെയും യോജിപ്പ് മൃഗീയമല്ല, ദൈവീകമാണ്. അല്ലായിരുന്നുവെങ്കില്‍ എങ്ങനെയാണ് എവിടേയോ ഗുജറാത്തില്‍ കിടന്നിരുന്ന ശാരു രാഷ്ട്രീയക്കയത്തില്‍ നീന്തിക്കൊണ്ടിരുന്ന രാജായുമായി കണ്ടുമുട്ടുക? ”: ഡോ. അംബേദ്കര്‍ വിവാഹത്തിനു മുമ്പ് ഡോ. ശാരദാ കബീറിന് (സവിതാ അംബേദ്കര്‍) അയച്ച കത്തുകള്‍. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അതികായന്റെ വ്യക്തിജീവിതത്തിലെ മനുഷ്യസഹജമായ ഭാവങ്ങള്‍ ഈ കത്തുകളില്‍ വായിക്കാം.

ഡോ. അംബേദ്കറിന്റെയും എന്റെയും കത്തുകള്‍ കൂട്ടിവെച്ചാല്‍ ഒരു പുസ്തകരൂപത്തില്‍ ആക്കാം. അവയെല്ലാം വ്യക്തിപരവും സ്വകാര്യമായവയുമാണ്. എന്നാല്‍ മറ്റു ചില കത്തുകളില്‍ അദ്ദേഹത്തിന്റെ പ്രസിദ്ധീകരിക്കാത്ത ജീവിതഭാഗങ്ങളുണ്ട്. പല കാര്യങ്ങളും അവയിലുണ്ട്. അദ്ദേഹത്തിന്റെ ജീവിതത്ത്വങ്ങള്‍, തത്ത്വചിന്ത, ലക്ഷ്യങ്ങളും നയങ്ങളും, ഊഹാപോഹങ്ങളിലെ കണ്ടെത്തല്‍, Pachakuthira Digital Editionപരമ്പരാഗതമായ തത്ത്വങ്ങള്‍, കൂര്‍മ്മബുദ്ധി എന്നിവയെല്ലാം കത്തുകളുടെ പ്രധാന്യവും മൂല്യവും കൂട്ടുന്നു.

വളരെ കാലമായി നിരവധിപേര്‍ എന്നോട് ആവശ്യപ്പെട്ടിട്ടുണ്ട്, എല്ലാ തടസ്സങ്ങളും മറികടന്ന് അദ്ദേഹത്തിന്റെ വ്യക്തിപരമായ കത്തുകള്‍ പ്രസിദ്ധീകരിക്കാന്‍. എന്റെ അഭ്യുദയകാംക്ഷികളും സുഹൃത്തുക്കളും പറയുമായിരുന്നു, അങ്ങനെ ചെയ്യുന്നതുകൊണ്ട് അദ്ദേഹത്തിന്റെ അറിഞ്ഞതും അറിയാത്തതുമായ പലകാര്യങ്ങളും പ്രകാശം കാണുമെന്ന്. കൂടാതെ അദ്ദേഹത്തിന്റെ ജീവിതത്തില്‍ എന്റെ സ്ഥാനമെന്തായിരുന്നെന്നും ലോകം അറിയാനിടയാകും. ഒരു പ്രസ്ഥാനംതന്നെ അദ്ദേഹത്തിന്റെ ജീവിതവും പ്രവര്‍ത്തനങ്ങളും വിലയിരുത്താന്‍ തുടങ്ങിയതായി കേട്ടു. അതില്‍ പണ്ഡിതരും ഗവേഷകരും വ്യാഖ്യാതാക്കളും എല്ലാം അടങ്ങിയിട്ടുണ്ട്. എനിക്കും തോന്നിയിട്ടുണ്ട് അദ്ദേഹത്തിന്റെ മുഴുവന്‍ എഴുത്തും വെളിച്ചം കാണണമെന്ന്. എന്നാല്‍ തികച്ചും വ്യക്തിപരമായതിനാല്‍ പ്രസിദ്ധീകരിക്കുന്നതില്‍ മടി തോന്നി.

ചില പ്രധാന ആചാരങ്ങളും നിയമങ്ങളും അനുസരിച്ചേ വ്യക്തിപരമായ സാഹിത്യം പ്രസിദ്ധീകരിക്കാവു. കത്തുകള്‍ യഥാര്‍ത്ഥവും പ്രധാനവുമാണെന്ന് എനിക്കറിയാം. ഈ ആത്മകഥയില്‍ എല്ലാ കാര്യങ്ങളും സത്യമായതാണ്. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ കത്തുകള്‍ അതേപടി പകര്‍ത്തിയത്. ഇനിയും വേണ്ടിവന്നാല്‍ കൂടുതലായി പുറത്തുവിടാന്‍ ഞാന്‍ ഒരുക്കമാണ്. ഞാന്‍ ഡോക്ടര്‍ സാഹിബിനെഴുതിയ എല്ലാ കത്തുകളും ഇവിടെ കാണിച്ചിട്ടില്ല. എന്തെന്നാല്‍ അതിനെല്ലാം അദ്ദേഹം പൂര്‍ണ്ണമായും മറുപടി തന്നിട്ടുണ്ട്. അതില്‍ ഞാന്‍ തൃപ്തയാണ്.

അദ്ദേഹം ആരെയും അന്ധമായി വിശ്വസിക്കില്ലായിരുന്നു. എല്ലാം എല്ലാവരോടും തുറന്നുപറയുമായിരുന്നു. അദ്ദേഹത്തിന്റെ മൂല്യങ്ങളും തത്ത്വചിന്തയും കത്തുകളില്‍ തെളിഞ്ഞുനിന്നിരുന്നു. എന്നോടുള്ള സ്‌നേഹവും അനുകമ്പയും കത്തുകളിലുടനീളം കാണാമായിരുന്നു.

പൂര്‍ണ്ണരൂപം 2023 ഡിസംബര്‍ ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ഡിസംബര്‍ ലക്കം ലഭ്യമാണ്‌

Comments are closed.