DCBOOKS
Malayalam News Literature Website

രാജലക്ഷ്മി പുരസ്കാരം 2022; രചനകൾ ക്ഷണിച്ചു

നോവൽ, കഥ, കവിത വിഭാഗങ്ങളിലാണ് പുരസ്കാരം


ഞാറ്റുവേല സാംസ്കാരിക സമിതിയുടെ നാലാമത് രാജലക്ഷ്മി പുരസ്കാരത്തിന് രചനകൾ ക്ഷണിച്ചു. നോവൽ, കഥ, കവിത വിഭാഗങ്ങളിലാണ് പുരസ്കാരം. 2020, 2021 വർഷങ്ങളിൽ പ്രസിദ്ധീകരിച്ച നോവലുകളാണ് പരിഗണിക്കുക.  കഥ, കവിത വിഭാഗങ്ങളിൽ ഇതുവരെ പ്രസിദ്ധീകരിക്കാത്ത ഒരു രചനയാണ് അയക്കേണ്ടത്. രചനകളുടെ മൂന്ന് കോപ്പി വീതം 2021 നവംബർ 15 നുള്ളിൽ കിട്ടത്തക്കവിധം രചയിതാവിന്റെ ഒരു ഫോട്ടോ, വിലാസം, ഫോൺ നമ്പർ എന്നിവ സഹിതം അയക്കേണ്ടതാണ്.

നോവലിന് 11111 രൂപയും കഥ, കവിത എന്നിവക്ക് 5555 രൂപ വീതവുമാണ് പുരസ്കാരത്തുക. പ്രശസ്തിപത്രവും നൽകുന്നതാണ്. മുമ്പ് ഇതേ പുരസ്കാരത്തിന് പരിഗണിക്കപ്പെട്ടവർ അയക്കേണ്ടതില്ല. 2022 ജനുവരി 18 ന് നടക്കുന്ന രാജലക്ഷ്മി സാഹിത്യോത്സവത്തിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും.

രചനകൾ  അയക്കേണ്ട വിലാസം:
എ.ഹരിശങ്കർ
കൺവീനർ
ഞാറ്റുവേല സാംസ്കാരിക സമിതി
PO. മുന്നൂർക്കോട്
പാലക്കാട് ജില്ല
പിൻ: 679502
ph: 9744986999

Comments are closed.