DCBOOKS
Malayalam News Literature Website

മഗ്ദലനയെക്കുറിച്ചു പറയുക എന്നാല്‍ പ്രണയത്തെക്കുറിച്ചു പാടുക എന്നുതന്നെയാണ്: എഴുത്തനുഭവം പങ്കുവെച്ച് റോസി തമ്പി

 ‘റബ്ബോനി’ എന്ന പുസ്തകത്തിന്റെ എഴുത്തനുഭവം റോസി തമ്പി പങ്കുവെക്കുന്നു

My beloved ഇങ്ങനെ വിളിക്കാന്‍ ഒരാളുണ്ടാകുക എന്നതാണ് മനുഷ്യജന്മത്തിന്റെ ശ്രേഷ്ഠ മഹത്ത്വമായി ഞാന്‍ കാണുന്നത്. ഏത് ഇരുട്ടിനും മറച്ചു കളയാനാവാത്തൊരു കണ്ണ് എല്ലായ്‌പ്പോഴും അങ്ങനെഒരാളെ തിരഞ്ഞുകൊണ്ടിരുന്നു. എന്റെ എഴുത്തെല്ലാംതന്നെ ആ അന്വേഷണമാണ്. ലേഖനത്തില്‍ നിന്ന് കവിതയിലേക്കും അവിടെ നിന്ന് നോവലിലേക്കും റബ്ബോനി പടര്‍ന്നു കയറിയത് ആ നീല ജ്വാലയുടെ കുളിര്‍മ്മയുള്ള ചൂടേറ്റാണ്. ഒരു നോവല്‍ എന്ന ഘടനയൊന്നും ആരംഭത്തില്‍ ഇല്ലായിരുന്നു. My beloved എന്നതിന്റെ അന്വേഷണമായിരുന്നു തുടക്കം…

Textഏറ്റവും മനോഹരവും സത്യസന്ധവുമായി ആ പദം ഉപയോഗിച്ചത് മഗ്ദലനയാണ്. അതുകൊണ്ട് യാത്ര അവള്‍ക്കൊപ്പമായി. ആദ്യം അതൊരു ലേഖനമായാണ് എഴുതിയത്. പിന്നെ കവിതയാക്കി. എന്നിട്ടും തീരാതെ വന്നപ്പോഴാണ് റബ്ബോനി ഒരു നോവലായി മാറിയത്. കഴിഞ്ഞ പത്തു വര്‍ഷമായി ഇതിനോട് ചേര്‍ന്നു നിന്നായിരുന്നു എന്റെ സ്വപ്നങ്ങളും അന്വേഷണങ്ങളുമെല്ലാം. ഇതൊരു ചരിത്രാന്വേഷണം കൂടിയായിരുന്നു. പെണ്ണിന്റെ ചരിത്രം.

മഗ്ദലനയെക്കുറിച്ചു പറയുക എന്നാല്‍ പ്രണയത്തെക്കുറിച്ചു പാടുക എന്നുതന്നെയാണ്. സ്ത്രീയും അവളുടെ പ്രണയവും ജീവിതവും , ചരിത്രത്തില്‍ നിന്ന് ഒഴിവാക്കപ്പെടുന്നതും രൂപമാറ്റം സംഭവിക്കുന്നതും എങ്ങനെയെന്നറിയണമെങ്കില്‍ മഗ്ദലനയിലേക്ക് നോക്കിയാല്‍ മതി. എന്നിട്ടും മരണത്തിനു മുകളില്‍ ഉയര്‍ന്നു നില്ക്കുന്നു അവളിലെ സ്ഥൈര്യം. വിപദി ധൈര്യം. സ്ത്രീക്ക് ജീവിതമെന്നാല്‍ പ്രണയംതന്നെയാണ്. പ്രണയത്തിനു മാത്രമേ കാത്തിരിക്കാന്‍ കഴിയൂ; ലോകത്തെ മാറ്റാന്‍ കഴിയൂ… പ്രണയത്തിനു മാത്രമേ സത്യം പറയാനും സത്യത്തില്‍ ജീവിക്കാനും കഴിയൂ… സ്‌നേഹം ദൈവമാണ് എന്ന് സുവിശേഷം പറയുന്നത്. അതുകൊണ്ടാണല്ലോ അത് സുവിശേഷമായത്; ഇന്നും പുതിയനിയമമായി നിലനില്ക്കുന്നത്…അതറിയാന്‍ മഗ്ദലനയിലേക്ക് നോക്കിയാല്‍ മതി.സ്‌നേഹത്തിന്റെ ഉരകല്ലാണ് മഗ്ദലന. എന്തെന്നാല്‍ സ്‌നേഹത്താല്‍ ഇത്ര മാത്രം അപമാനിക്കപ്പെട്ടവള്‍ വേറെയില്ല. യേശുവിനെ പ്രണയിച്ചവള്‍-അതായിരുന്നു അവ
ളുടെ കുറ്റം. അതിനാല്‍ അവള്‍ പലതായി ചീന്തപ്പെട്ടു. അവള്‍ വ്യഭിചാരിണിയായി, പിശാചുബാ
ധയേറ്റവളായി, ഭ്രാന്തിയായി… അങ്ങനെ പലതായി പകുക്കപ്പെട്ടു. യേശുവിന്റെ മരണശേഷം അവന്റെ പ്രണയത്താല്‍ അവള്‍ മുറിക്കപ്പെട്ടു. അവള്‍ അവനോടൊപ്പം നടന്ന സുഹൃത്തല്ല,
പകരം അവന്‍ പാപം മോചിച്ച ഒരു സ്ത്രീ മാത്രമാണെന്ന് പുനര്‍നിര്‍ണ്ണയിക്കപ്പെട്ടു.

പുസ്തകം ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.