DCBOOKS
Malayalam News Literature Website

വിനോയ് തോമസിന്റെ ‘പുറ്റ് ‘ : ഇ -ബുക്ക്‌ പ്രകാശനം നാളെ ബെന്യാമിൻ നിർവഹിക്കും

ഒട്ടേറെ പ്രശംസകള്‍ നേടിയ കരിക്കോട്ടക്കരി എന്ന നോവലിന് ശേഷം വിനോയ് തോമസ് രചിച്ച പുതിയ നോവൽ പുറ്റിന്റെ ഇ-ബുക്ക് പ്രകാശനം എഴുത്തുകാരൻ ബെന്യാമിൻ നിർവഹിക്കും

നാളെ ഏപ്രിൽ 2 ബുധൻ , വൈകുന്നേരം 5 മണിക്ക് ബെന്യാമിന്റെ ഫേസ്ബുക് പേജിലൂടെയാണ് ഇ ബുക്ക്‌ പ്രകാശനം ചെയ്യുന്നത്. മലയാളത്തിൽ ഇതാദ്യമായാണ് ഇ ബുക്ക്‌ ആദ്യം ലഭ്യമാക്കുന്നത്.

മലബാറിന്റെ കുടിയേറ്റചരിത്രം വ്യത്യസ്തമായ ഒരു വീക്ഷണകോണില്‍, ഇതുവരെ ആരും പറയാത്ത രീതിയില്‍ അവതരിപ്പിക്കുകയാണ് വിനോയ് തോമസ് പുതിയ നോവലിലൂടെ. കുടുംബ- സാമൂഹ്യ ജീവിതത്തിന്റെ സങ്കീര്‍ണ്ണ സമസ്യകളെ ഇഴകീറി വിശകലനം ചെയ്യുന്ന കൃതിയില്‍ മനുഷ്യര്‍ ഒരുമിച്ച് സഹവസിക്കുന്ന ഒരു പുറ്റാണ് ഇതിവൃത്തമാകുന്നത്. പെരുമ്പാടിയെന്ന സാങ്കല്പികദേശത്തെ ആയിരക്കണക്കിന് കഥാപാത്രങ്ങള്‍ നോവലില്‍ കടന്നുവരുന്നു.

ഡി സി ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Comments are closed.