DCBOOKS
Malayalam News Literature Website

പടംപൊഴിച്ച് സ്വതന്ത്രയാവുന്ന ലൈല

പി.കെ. സുരേന്ദ്രന്‍

മുഖ്യധാരയിലേക്ക് കടന്നുവരാത്ത, അതീവ ഉള്‍പ്രദേശങ്ങളിലെ ഗ്രാമ്യഭാഷ, സംസ്കാരം, ആചാരം, അനുഷ്ഠാനങ്ങള്‍, വാസ്തുവിദ്യ, പുരാവൃത്തങ്ങള്‍, പാട്ടുകള്‍, കഥ പറച്ചില്‍ എന്നിവയാണ് പുഷ്‌പേന്ദ്ര സിംഗിന്റെ സിനിമകള്‍ക്ക് അടിസ്ഥാനം. ഇതിലൂടെ അവരുടെ സംസ്‌കാരത്തിലും ഭാഷയിലും നിലനില്‍ക്കുന്ന മിത്തുകളെയും കഥകളെയും അതിലെ ബഹുസ്വരതകളെയും കണ്ടെത്തുകയാണ് അദ്ദേഹം. ഇത് പ്രബലമായ സംസ്‌കാരത്തിന്റെയും ഭാഷയുടെയും ആധിപത്യത്തില്‍ നിന്നുള്ള വിടുതലും നമ്മുടെ രാജ്യത്തിന്റെ വിദൂര ഉള്‍പ്രദേശങ്ങളിലുള്ള സംസ്‌കാരത്തിന്റെയും ഭാഷയുടെയും പാരമ്പര്യത്തിന്റെയും വംശീയശാസ്ത്രത്തിന്റെയും ആഘോഷവുമാണ്.

”ഒരു നാടോടിക്കഥ അതിന്റെ സാംസ്‌കാരിക പശ്ചാത്തലം ഉള്‍ക്കൊള്ളുന്ന ഒരു കാവ്യപാഠമാണ്.
അത് ഒരു സഞ്ചരിക്കുന്ന രൂപകം കൂടിയാണ്, ഓരോ പറച്ചിലിലും അത് പുതിയ അര്‍ത്ഥം കണ്ടെത്തുന്നു” — ഏ.കെ. രാമാനുജന്‍.

pachakuthiraവൈവിധ്യങ്ങളുടെ നാടാണല്ലോ ഇന്ത്യ — പല ഭാഷകള്‍, പല മതങ്ങള്‍, പല സംസ്‌കാരങ്ങള്‍, പല ആചാരാനുഷ്ഠാനങ്ങള്‍. പ്രധാന ഭാഷകള്‍ക്കകത്തുതന്നെ പല ഉപഭാഷകള്‍, പ്രധാന പ്രദേശത്തിനകത്ത് പല ഉപപ്രദേശങ്ങള്‍. രാഷ്ട്രഭാഷ ഹിന്ദിയാണെങ്കിലും, പല സംസ്ഥാനങ്ങളിലെയും ഔദ്യോഗികഭാഷ ഹിന്ദിയാണെങ്കിലും കാനേഷുമാരി പ്രകാരം ഹിന്ദിക്ക് നാല്‍പ്പത്തിയെട്ടോളം ഔദ്യോഗിക വകഭേദങ്ങള്‍ ഉണ്ട്. ഈ വൈവിധ്യമാണ് ഇന്ത്യയുടെ ശക്തിയും സൗന്ദര്യവും. എന്നാല്‍ ഇന്ന് ചില ശക്തികള്‍ സാംസ്‌കാരികവും ബഹുമുഖവുമായ രാജ്യത്തെ ഒരു ഏകശിലാ സമൂഹമാക്കി മാറ്റാന്‍ ശ്രമിക്കുകയാണല്ലോ.

ഈയൊരു പശ്ചാത്തലത്തിലാണ് പുഷ്‌പേന്ദ്ര സിംഗിന്റെ സിനിമകള്‍ പ്രസക്തമാവുന്നത്. മുഖ്യധാരയിലേക്ക് കടന്നുവരാത്ത, അതീവ ഉള്‍പ്രദേശങ്ങളിലെ ഗ്രാമ്യഭാഷ, സംസ്കാരം, ആചാരം, അനുഷ്ഠാനങ്ങള്‍, വാസ്തുവിദ്യ, പുരാവൃത്തങ്ങള്‍, പാട്ടുകള്‍, കഥപറച്ചില്‍ എന്നിവയാണ് പുഷ്‌പേന്ദ്ര സിംഗിന്റെ സിനിമകള്‍ക്ക് അടിസ്ഥാനം. ഇതിലൂടെ അവരുടെ സംസ്‌കാരത്തിലും ഭാഷയിലും നിലനില്‍ക്കുന്ന മിത്തുകളെയും കഥകളെയും അതിലെ ബഹുസ്വരതകളെയും കണ്ടെത്തുകയാണ് അദ്ദേഹം. ഇത് പ്രബലമായ സംസ്‌കാരത്തിന്റെയും ഭാഷയുടെയും ആധിപത്യത്തില്‍ നിന്നുള്ള വിടുതലും നമ്മുടെ രാജ്യത്തിന്റെ വിദൂര ഉള്‍പ്രദേശങ്ങളിലുള്ള സംസ്‌കാരത്തിന്റെയും ഭാഷയുടെയും പാരമ്പര്യത്തിന്റെയും വംശീയശാസ്ത്രത്തിന്റെയും ആഘോഷവുമാണ്.

പൂര്‍ണ്ണരൂപം വായിക്കാന്‍ വായിക്കാന്‍  ഫെബ്രുവരി ലക്കം പച്ചക്കുതിര വാങ്ങിക്കൂ

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ഫെബ്രുവരി ലക്കം ലഭ്യമാണ്‌

Comments are closed.