DCBOOKS
Malayalam News Literature Website

പുലിറ്റ്‌സര്‍ ജേതാവും ഫോട്ടോജേര്‍ണലിസ്റ്റുമായ സന ഇര്‍ഷാദിന് വിദേശ യാത്രയ്ക്ക് വിലക്ക്

കശ്മീരി ഫോട്ടോ ജേര്‍ണലിസ്റ്റും പുലിറ്റ്സര്‍ പ്രൈസ് ജേതാവുമായ സന ഇര്‍ഷാദ് മട്ടുവിന് വിദേശയാത്ര വിലക്ക്. ഡല്‍ഹി വിമാനത്താവളത്തില്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ സന ഇര്‍ഷാദ് മട്ടുവിനെ തടഞ്ഞു. സന ഇര്‍ഷാദ് മട്ടു ശനിയാഴ്ച ഫ്രാന്‍സിലേക്ക് പോകാനിരിക്കെയായിരുന്നു സംഭവം. യാത്രവിലക്കിന്റെ കാരണം വ്യക്തമാക്കിയിട്ടില്ലെന്ന് സന മാധ്യമങ്ങളോട് പറഞ്ഞു.

ഒരു പുസ്തക പ്രകാശന ചടങ്ങിലും ഫോട്ടോഗ്രാഫി പ്രദര്‍ശനത്തിലും പങ്കെടുക്കാന്‍ പാരീസിലേക്ക് പോകുകയായിരുന്നു സന ഇര്‍ഷാദ്. 2022 മേയിലാണ് ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറായ സനയ്ക്ക് പുലിറ്റ്‌സര്‍ സമ്മാനം ലഭിച്ചത്. ഫീച്ചര്‍ ഫോട്ടോഗ്രാഫി വിഭാഗത്തിലായിരുന്നു അവാര്‍ഡ്.

Comments are closed.