DCBOOKS
Malayalam News Literature Website

കേരളീയർ മാറ്റങ്ങളെ സ്വീകരിക്കാൻ മിടുക്കർ: ലോക്നാഥ് ബെഹ്റ

ഗതാഗത മേഖലയിൽ കേരളം നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചുള്ള ചർച്ച ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ  വേദി ‘മംഗോ’യിൽ നടന്നു. സാഹിത്യവും ഗതാഗതവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും പൊതു ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തേണ്ടതിനെക്കുറിച്ചും ലോക് നാഥ് ബെഹ്റ സംസാരിച്ചു. കേരളീയർ മാറ്റങ്ങളെ സ്വീകരിക്കാൻ മിടുക്കരാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

കേരളത്തിൽ ജലഗതാഗത സൗകര്യങ്ങൾ വളരെ കൂടുതലാണെന്നും അത് വേണ്ട വിധത്തിൽ ഉപയോഗപ്പെടുത്തിയാൽ റോഡുകളിലെ ഗതാഗതക്കുരുക്കിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാകുമെന്നും എ. പി. എം. ഹനീഷ് കൂട്ടിച്ചേർത്തു. നിലവിലെ ഗതാഗത മാർഗങ്ങളുടെ അപര്യാപ്തത ഗൗരവമായി കാണണമെന്നും സൈക്കിൾ ട്രാക്കുകൾ നിർമ്മിക്കണമെന്നും അദ്ദേഹം പറഞ്ഞു. വളരെ വലിയ ദൂരത്തെ ഉൾക്കൊള്ളുന്ന പ്രകൃതിദത്തമായ ജല ഗതാഗതമാർഗങ്ങൾ ഫലപ്രദമായി ഉപയോഗിക്കണമെന്ന് പറഞ്ഞു കൊണ്ട് കനോലി കനാലിന്റെ ചരിത്ര പ്രാധാന്യത്തെക്കുറിച്ച് അജിത് സംസാരിച്ചു. കുട്ടികളിൽ ട്രാഫിക് അവബോധം വളർത്താൻ പാഠ്യപദ്ധതികൾ കാര്യക്ഷമമായി ഉപയോഗപ്പെടുത്താനുള്ള ശ്രമങ്ങൾ നടത്തുമെന്ന് എ.പി.എം. മുഹമ്മദ് ഹനീഷ് പറഞ്ഞു. വികസനങ്ങൾ സാധാരണക്കാരന്റെ സന്ദേഹങ്ങളെ പരിഹരിക്കുന്ന തരത്തിലാകണമെന്ന് ലോക്നാഥ് ബെഹ്റ അഭിപ്രായപ്പെട്ടു.

Comments are closed.