fbpx
DCBOOKS
Malayalam News Literature Website

പ്രമുഖ ഉത്തരാധുനിക ചിന്തകൻ ദെറിദയുടെ ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു

പാരിസ്; പ്രമുഖ ഉത്തരാധുനിക ചിന്തകൻ ഴാക് ദെറിദയുടെ ഭാര്യയും മനഃശാസ്ത്ര വിദഗ്ധയുമായ മാർഗരിറ്റ് (87) കോവിഡ്-19 ബാധിച്ച് മരിച്ചു. പാരിസിലെ റിട്ടയർമെന്റ് ഹോമിലായിരുന്നു അന്ത്യം. ലോക പ്രശസ്ത മനഃശാസ്ത്ര വിദഗ്ധ മെലനി ക്ലെയ്ൻ ഉൾപ്പെടെയുള്ളവരുടെ രചനകൾ ഫ്രഞ്ചിലേക്കു വിവർത്തനം ചെയ്തിട്ടുണ്ട്.

1957 ലായിരുന്നു ദെറിദയുമായി വിവാഹം. മക്കൾ: എഴുത്തുകാരനായ പിയർ ആൽഫെറി, ആന്ത്രപ്പോളജിസ്റ്റും ചിന്തകനുമായ ജോൻ ദെറിദ. ഉത്തരഘടനാവാദത്തിലൂടെയും അപനിർമാണ സിദ്ധാന്തത്തിലൂടെയും അറുപതുകളിലും എഴുപതുകളിലും സാഹിത്യചിന്തയുടെ ഗതി തിരിച്ചുവിട്ട ദെറിദ 2004 ലാണ് അന്തരിച്ചത്.

Comments are closed.