DCBOOKS
Malayalam News Literature Website

മാതൃഭാഷയ്ക്കായി തലശ്ശേരിയില്‍ ഭാഷാസ്‌നേഹികള്‍ ഒത്തുചേര്‍ന്നു

തലശ്ശേരി: പി.എസ്.സി പരീക്ഷയുടെ ചോദ്യങ്ങള്‍ മാതൃഭാഷയിലും കൂടി വേണമെന്ന ആവശ്യം ഉന്നയിച്ച് ഐക്യമലയാളപ്രസ്ഥാനം നടത്തിവരുന്ന നിരാഹാരസമരത്തിന് പിന്തുണയറിയിച്ച് തലശ്ശേരിയില്‍ മാതൃഭാഷാ സ്‌നേഹികള്‍ ഒത്തുചേര്‍ന്നു. കടലാസ് ഇലയില്‍ കുറിപ്പുകളെഴുതി അക്ഷരമരത്തില്‍ ചാര്‍ത്തി ഭാഷാസമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന ചടങ്ങ് ഡി സി ബുക്‌സ് തലശ്ശേരി ബി.ഇ.എം.പി ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടത്തുന്ന പുസ്തകമേളയില്‍വെച്ച് പ്രശസ്ത എഴുത്തുകാരന്‍ എം.മുകുന്ദന്‍ ഉദ്ഘാടനം ചെയ്തു.

ടി.കെ.അനില്‍കുമാര്‍, ഉത്തമരാജ് മാഹി, ജയപ്രകാശ് പാനൂര്‍, ടി.കെ.ഷാജ്, ലിജി എന്‍, കെ.കെ.മാരാര്‍, അസീസ് നല്ലവീട്ടില്‍, പ്രേമന്‍ മൂര്‍ക്കോത്ത്, ജീവന്‍ ജോബ് തോമസ്, ദിലീപ് രാജ്, രേഷ്മ ഭരദ്വാജ്, കരീം, ടി കെ ഡി മുഴപ്പിലങ്ങാട്, ചിത്രകാരന്‍ സി.ഭാഗ്യനാഥ്ബാബു മണപ്പാട്ടി, അബ്ദുള്‍ അസീസ്, രവീന്ദ്രന്‍ സി.വി തുടങ്ങി സാഹിത്യ-സാംസ്‌കാരികരംഗത്തെ നിരവധി പേര്‍ പരിപാടിയില്‍ പങ്കെടുത്തു.

13, 14 ദിവസങ്ങളില്‍ അക്ഷര ഇല ചാര്‍ത്താന്‍ എല്ലാ പ്രിയപ്പെട്ട അക്ഷരസ്‌നേഹികള്‍ക്കും തലശ്ശേരി ബി.ഇ.എം.പി ഹയര്‍ സെക്കന്ററി സ്‌കൂളിലേക്ക് സ്വാഗതം. നിങ്ങളുടെ ഇഷ്ട വാക്കിന്റെ പച്ചയാൽ ഈ മരം ഒരു സമരമായി വളരട്ടെ…

Comments are closed.