DCBOOKS
Malayalam News Literature Website

സ്വകാര്യ ബസ് പണിമുടക്ക് രണ്ടാംദിവസത്തിലേക്ക്

സംസ്ഥാനത്ത് സ്വകാര്യ ബസ് പണിമുടക്ക് രണ്ടാംദിവസത്തിലേക്ക് കടന്നു. സ്വകാര്യ ബസുകളെ ആശ്രയിക്കുന്ന വടക്കന്‍ കേരളത്തെയും മധ്യകേരളത്തെയുമാണ് പണിമുടക്ക് കൂടുതല്‍ ബാധിച്ചിരിക്കുന്നത്. ഉള്‍നാടുകളിലേക്ക് പോകേണ്ട യാത്രക്കാര്‍ ബദല്‍ മാര്‍ഗമില്ലാതെ വലഞ്ഞിരിക്കുകയാണ്.

ഇന്നും സമരം പരിഹരിക്കാതെ തുടര്‍ന്നാല്‍ ജനജീവിതം കൂടുതല്‍ ദുസ്സഹമാകും. സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിക്കാതെ പണിമുടക്കില്‍ നിന്ന് പിന്‍മാറില്ലെന്ന നിലപാടില്‍ തന്നെയാണ് ബസുടമകള്‍.

കെഎസ് ആര്‍ടിസി അധിക സര്‍വ്വീസുകള്‍ നടത്തുന്നതാണ് ജനങ്ങളുടെ ഏക ആശ്വാസം.

Comments are closed.