DCBOOKS
Malayalam News Literature Website

കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ് ; ക്വാറന്റീന്‍ കാലാവധി പൂര്‍ത്തിയാക്കുമെന്ന് പൃഥ്വിരാജ്

Prithviraj

പൃഥ്വിരാജിന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്. ‘ആട് ജീവിതം‘ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തീകരിച്ച് ജോര്‍ദാനില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയതിനെ തുടര്‍ന്ന് ക്വാറന്റീനിലിയാരുന്നു താരം.

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കൊവിഡ് പരിശോധനാ ഫലം നെഗറ്റീവാണെന്ന് താരം അറിയിക്കുന്നത്. ഫലം നെഗറ്റീവാണെങ്കിലും ക്വാറന്റീന്‍ കാലാവധി പൂര്‍ത്തിയാക്കുമെന്ന് പൃഥ്വിരാജ് പോസ്റ്റില്‍ കുറിച്ചു.

Did a COVID-19 test and the results are negative. Will still be completing quarantine before returning home. Stay safe and take care all 😊

Posted by Prithviraj Sukumaran on Tuesday, June 2, 2020

മെയ് 22നാണ് ജോര്‍ദാനില്‍ നിന്ന് പൃഥ്വിരാജും സംഘവും കൊച്ചിയില്‍ മടങ്ങിയെത്തിയത്. ഏഴ് ദിവത്തെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയ ശേഷം വീട്ടില്‍ നിലവില്‍ ഹോം ക്വാറന്റീനില്‍ കഴിയുകയാണ് താരം.

ബെന്യാമിന്റെ ‘ആടുജീവിതം’ എന്ന നോവല്‍ വാങ്ങുന്നതിനായി സന്ദര്‍ശിക്കുക

Comments are closed.