DCBOOKS
Malayalam News Literature Website

ആർ. ബാലകൃഷ്ണപിള്ളയുടെ ആത്മകഥ ‘പ്രിസണര്‍ 5990’; ഇപ്പോള്‍ ഇ-ബുക്കായും

Prisoner 5990 By: R Balakrishna Pillai
Prisoner 5990
By: R Balakrishna Pillai

ആർ. ബാലകൃഷ്ണപിള്ളയുടെ ആത്മകഥ ‘പ്രിസണര്‍ 5990‘ , ഇപ്പോള്‍ പ്രിയവായനക്കാര്‍ക്ക് ഇ-ബുക്കായി വായിക്കാം.മ​ല​യാ​ള​ത്തി​ലെ മി​ക​ച്ച രാ​ഷ്ട്രീ​യ ആ​ത്മ​ക​ഥ​ക​ളി​ലൊ​ന്നാ​ണ് “പ്രി​സ​ണ​ര്‍ 5990’. ആ​റു പ​തി​റ്റാ​ണ്ടി​ലേ​റെ കേ​ര​ള​ത്തി​ന്‍റെ രാ​ഷ്ട്രീ​യ നി​മ്നോ​ന്ന​ത​ങ്ങ​ളി​ല്‍ നീ​ന്തി​ത്തു​ടി​ച്ച ആ​ര്‍. ബാ​ല​കൃ​ഷ്ണ പി​ള്ള​യു​ടെ ജീ​വി​ത്തി​ലേ​ക്കു​ള്ള തി​ര​നോ​ട്ട​മാ​ണ് ഡി.​സി. ബു​ക്സ് പു​റ​ത്തി​റ​ക്കി​യ ഈ ​കൃ​തി.

മലയാളത്തിലെ മികച്ച പ്രതിയോഗികള് സന്തോഷത്തില് ഇളകിമറിഞ്ഞ് ചുറ്റും കൂവിയാര്ക്കുമ്പോഴും അക്ഷോഭ്യനായി ബാലകൃഷ്ണപിള്ള തടവുമുറിയിലേക്ക് നടന്നുകയറി; R Balakrishna Pillai-Prisoner 5990തനിക്കെതിരെ നടന്ന പകപോക്കലിന്റെ ഉപജാപങ്ങള്ക്ക് തന്നെയും തന്റെ പൊതുപ്രവര്ത്തനത്തെയും തളര്ത്താനാവില്ലെന്ന ഉറച്ച പ്രഖ്യാപനത്തോടെ…|വേട്ടയാടപ്പെട്ട ദിനങ്ങളില് സംഭവബഹുലമായ സ്വജീവിതത്തിലേക്ക് ബാലകൃഷ്ണപിള്ള തിരിഞ്ഞുനോക്കുന്നു. മന്നത്തു പദ്മനാഭനും ആര്. ശങ്കറും പട്ടവും പനമ്പള്ളിയും പി.ടി. ചാക്കോയും അരങ്ങുവാണ കാലത്തുനിന്നും തുടങ്ങുന്ന തന്റെ രാഷ്ട്രീയജീവിതം അദ്ദേഹം നമ്മോട് പങ്കുവയ്ക്കുമ്പോള് അത് സ്വാതന്ത്ര്യാനന്തരകേരളത്തിന്റെ എഴുതപ്പെടാത്ത ചരിത്രമാകുന്നു. പല പൊയ്മുഖങ്ങളും വലിച്ചു ചീന്തപ്പെടുന്നു ചരിത്രസത്യങ്ങള് മറനീക്കപ്പെടുന്നു.ആർ. ബാലകൃഷ്ണപിള്ളയുടെ ആത്മകഥ, രാഷ്ട്രീയ ആത്മകഥകളിലൊന്ന്  ‘പ്രിസണര് 5990’.

മാധ്യമം വാരികയില്‍ പ്രസിദ്ധീകരിച്ചു വന്ന ബാലകൃഷ്ണപിള്ളയുടെ ആത്മകഥാക്കുറിപ്പുകള്‍ ഡി.സി. ബുകസാണ് പുസ്തകരൂപത്തില്‍ പുനഃക്രമീകരിച്ചത്. എന്നാല്‍ പ്രസിദ്ധീകരണത്തിനുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്ന ഘട്ടത്തില്‍ ഇടമലയാര്‍ കേസില്‍ ശിക്ഷിക്കപ്പെട്ട് അദ്ദേഹത്തിന് പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ 5990-ാം തടവുപുള്ളിയാകേണ്ടി വന്നു. ഇതാണ് തന്റെ ആത്മകഥക്ക് അദ്ദേഹം ‘പ്രിസണര്‍ 5990‘ തലക്കെട്ട് നല്‍കുവാന്‍ കാരണമായത്. 2011 മാര്‍ച്ചിലാണ് ഇതിന്റെ ആദ്യപതിപ്പ് പുറത്തിറങ്ങിയത്.

പുസ്തകം ഡൗണ്‍ലോഡ് ചെയ്യാന്‍ സന്ദര്‍ശിക്കുക

Comments are closed.