DCBOOKS
Malayalam News Literature Website

ഫിലിപ് രാജകുമാരന്‍ അന്തരിച്ചു

ലണ്ടൻ : ഫിലിപ് രാജകുമാരൻ അന്തരിച്ചു. 99 വയസ്സായിരുന്നു. ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ ഭർത്താവാണ്. ബ്രിട്ടിഷ് രാജകുടുംബമാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
എഡിൻബറോയുടെ പ്രഭു എന്ന സ്ഥാനപ്പേരുള്ള ഫിലിപ്പ് രാജകുമാരന് ജൂണിൽ നൂറ് വയസ്സ് പൂര്ത്തിയാകുമായിരുന്നു. എലിസബത്ത് രാജ്ഞിയും ഫിലിപ് രാജകുമാരനും തമ്മിലുള്ള വിവാഹം 1947-ലായിരുന്നു. 2017-ലാണ് അദ്ദേഹം ഔദ്യോഗിക ചുമതലകളില്‍ നിന്നും വിരമിച്ചത്.
1939 ലായിരുന്നു ഗ്രീക്ക് രാജകുമാരനായ ഫിലിപ്പും എലിസബത്ത് രാജ്ഞിയും തമ്മില്‍ കണ്ടുമുട്ടുന്നത്. ഡാര്‍ട്ട്മൗത്തിലെ നേവല്‍ കോളേജില്‍ വച്ചായിരുന്നു ഇരുവരും കണ്ടുമുട്ടിയത്. അന്ന് ഫിലിപ്പിന് പ്രായം 18 വയസ്സ്, എലിസബത്തിന് 13 വയസ്സും. വളരെ അകന്ന ബന്ധുക്കളായിരുന്ന അവര്‍ ഇരുവരും അതിനു ശേഷം നിരന്തരം ആശയവിനിമയം നടത്താറുണ്ടായിരുന്നു. ലോകമഹായുദ്ധത്തിന്റെ അവസാനത്തോടെ രാജകുമാരിയുടെ പ്രണയകഥ മാധ്യമങ്ങള്‍ക്ക് ഒരു വിഷയമാകാന്‍ തുടങ്ങി. ഫിലിപ്പ് ബ്രിട്ടീഷ് പൗരത്വം എടുക്കുകയും 1947 നവംബര്‍ 20 ന് വെസ്റ്റ്മിനിസ്റ്റര്‍ ആബിയില്‍ വെച്ച്‌ രാജ്ഞിയെ വിവാഹം ചെയ്യുകയുമായിരുന്നു. വിവാഹ ശേഷം രാജകുമാരന്‍ തന്റെ നേവിയിലെ ഉദ്യോഗം ഉപേക്ഷിച്ച്‌, ഭാര്യക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുകയായിരുന്നു.

Comments are closed.