DCBOOKS
Malayalam News Literature Website

ശ്രീനാരായണഗുരുവിന്റെ ആശയങ്ങളിലൂടെ പുതിയ ഇന്ത്യയെ കെട്ടിപ്പടുക്കും: രാഷ്ട്രപതി

ദില്ലി: ശ്രീനാരായണഗുരുവിന്റെ ദര്‍ശനങ്ങള്‍ ഇന്നും പ്രസക്തമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. പുതിയ ഇന്ത്യ ശ്രീനാരായണഗുരുവിന്റെ ആശയത്തിലൂടെ കെട്ടിപ്പടുക്കും. പാര്‍ലമെന്റില്‍ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തില്‍ നയപ്രഖ്യാപന പ്രസംഗം നടത്തുകയായിരുന്നു രാഷ്ട്രപതി രാംനാഥ് കോവിന്ദ്.

പ്രസംഗത്തിനിടെ ശ്രീനാരായണഗുരുവിന്റെ ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിതെന്ന പദ്യശകലം രാഷ്ട്രപതി ഉദ്ധരിച്ചതും ശ്രദ്ധേയമായി. ഗുരുവിന്റെ ആശയങ്ങള്‍ സര്‍ക്കാരിന് വെളിച്ചം പകരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ശ്രീനാരായണഗുരുവിന്റെ ദര്‍ശനത്തില്‍ നിന്നുള്ള പ്രചോദനം ഉള്‍ക്കൊണ്ടുള്ളതാണ് പുതിയ ഇന്ത്യയുടെ ദര്‍ശനം.

മഹാത്മാ ഗാന്ധിയുടെയും രബീന്ദ്രനാഥ ടാഗൂറിന്റെയും ആശയങ്ങളെ മുറുകെപ്പിടിച്ച് ഇന്ത്യയെ പുനര്‍നിര്‍മ്മിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അവര്‍ മുന്നോട്ടുവെച്ച അടിസ്ഥാനമന്ത്രം എല്ലാം എം.പിമാരും എല്ലാം എം.പിമാരും ഓര്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments are closed.