DCBOOKS
Malayalam News Literature Website

സവര്‍ണ്ണപൗരോഹിത്യത്തെ വെല്ലുവിളിച്ച ശ്രീനാരായണഗുരുവിന്റെ അരുവിപ്പുറം ശിവപ്രതിഷ്ഠ

കേരളത്തിലെ സമുന്നതനായ സാമൂഹ്യപരിഷ്‌ക്കര്‍ത്താവും നവോത്ഥാനനായകനുമായിരുന്നു ശ്രീനാരായണഗുരു. ഈഴവ സമുദായത്തില്‍ ജനിച്ച അദ്ദേഹം സവര്‍ണ്ണമേധാവിത്വത്തിനും കേരളത്തിലെ ജാതിവ്യവസ്ഥക്കെതിരെയും പോരാടിയ ധീരവ്യക്തിത്വമായിരുന്നു. അന്നു കേരളത്തില്‍ നിലനിന്നിരുന്ന സവര്‍ണ മേല്‍ക്കോയ്മ, തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ തുടങ്ങിയ അനാചാരങ്ങള്‍ക്കെതിരെ അദ്ദേഹം ശബ്ദമുയര്‍ത്തി. ബ്രാഹ്മണരേയും മറ്റു സവര്‍ണഹിന്ദുക്കളെയും കുറ്റപ്പെടുത്തുന്നതിനു പകരം വിദ്യാലയങ്ങളും ക്ഷേത്രങ്ങളും സ്ഥാപിച്ച് അവര്‍ണ്ണരുടെ ഉന്നമനത്തിനു വേണ്ടി അദ്ദേഹം പ്രവര്‍ത്തിച്ചു. മറ്റുള്ളവരോടുള്ള തുറന്ന സമീപനവും അഹിംസാപരമായ തത്ത്വചിന്തയും അദ്ദേഹത്തിന്റെ മുഖമുദ്രകളായിരുന്നു. ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്  എന്നതായിരുന്നു ശ്രീനാരായണഗുരുവിന്റെ ആദര്‍ശവും ജീവിതലക്ഷ്യവും.

കേരളചരിത്രത്തില്‍ വളരെ പ്രധാനപ്പെട്ട ഒരു സംഭവമായിരുന്നു 1888-ലെ ഗുരുവിന്റെ അരുവിപ്പുറം ശിവപ്രതിഷ്ഠ. അധഃസ്ഥിത ജനവിഭാഗത്തിനു ക്ഷേത്രപ്രവേശനം അനുവദനീയമല്ലാതിരുന്ന കാലത്ത് അവര്‍ക്കും പൂജിക്കാനും പ്രാര്‍ത്ഥിക്കാനും ഒരു ക്ഷേത്രം വേണമെന്ന ചിന്തയില്‍ നിന്നായിരുന്നു ഗുരുവിന്റെ ഈ തീരുമാനം. ഈ പ്രതിഷ്ഠയ്ക്കായുള്ള ശിവലിംഗം നെയ്യാറിലെ ആഴമേറിയ കയമായ ശങ്കരന്‍ കുഴിയില്‍ നിന്നാണ് ലഭിച്ചത്. ഗുരു നടത്തിയ പ്രതിഷ്ഠയെ ചോദ്യം ചെയ്യാനെത്തിയവരോട് ഈഴവ ശിവനെയാണ് ഇവിടെ പ്രതിഷ്ഠിച്ചത് എന്ന മറുപടിയാണ് ഗുരു നല്‍കിയത്. അധഃകൃത ജനവിഭാഗതിന്റെ ഉന്നമനത്തിനു നാന്ദികുറിച്ച മുഖ്യസംഭവങ്ങളില്‍ ഒന്നായിരുന്നു അരുവിപ്പുറം ശിവപ്രതിഷ്ഠ.

ശ്രീനാരായണഗുരു ആരംഭിച്ച ആത്മീയവും സാമൂഹ്യവുമായ വിപ്ലവത്തെ രവീന്ദ്രനാഥ ടാഗൂറും ഗാന്ധിജിയും വിലയിരുത്തുന്നത് ഇപ്രകാരമാണ്.

മലയാളത്തിലെ സ്വാമി ശ്രീനാരായണഗുരുവിനേക്കാള്‍ ആധ്യാത്മികമായി ഉയര്‍ന്ന മറ്റൊരാളെ എനിക്കുകാണാന്‍ കഴിഞ്ഞിട്ടില്ല. മാത്രമല്ല,അദ്ദേഹത്തിനു തുല്യനായ ഒരാളെയും ഞാന്‍ കിട്ടില്ല. ഈശ്വരമാഹാത്മ്യത്തിന്റെ സ്വയം പ്രകാശിക്കുന്ന തേജസ്സുറ്റ ആ മുഖവും വിദൂരചക്രവാളത്തിലെ ഏതോ ബിന്ദുവിലുറച്ചിട്ടുള്ള ആ യോഗദൃഷ്ടികളും ഒരുകാലവും എനിക്കു വിസ്മരിക്കാനാവില്ലെന്നുറപ്പാണ്. (രവീന്ദ്രനാഥ് ടാഗൂര്‍)

മനോഹരമായ തിരുവിതാംകൂര്‍ രാജ്യം സന്ദര്‍ശിക്കാനിടയായതും പുണ്യാത്മാവായ ശ്രീനാരായണഗുരുസ്വാമി തൃപ്പാദത്തെ ദര്‍ശിക്കാനിടയായതും എന്റെ ജീവിതത്തിലെ പരമഭാഗ്യമായി ഞാന്‍വിചാരിക്കുന്നു. (മഹാത്മാഗാന്ധി)

അതുല്യനായ ഈ മഹത് വ്യക്തിയുടെ  അമൂല്യവത്തായ രചനകളുടെ സമ്പൂര്‍ണ്ണവും സമഗ്രവുമായ വ്യാഖ്യാനം വായനക്കാര്‍ക്കായി അവതരിപ്പിക്കുകയാണ് ഡി സി ബുക്സ് . നാരായണഗുരുകുല പ്രസ്ഥാനങ്ങളുടെ അധിപനും ആധ്യാത്മിക ഗുരുവും  നാരായണ ഗുരുവിന്റെ ശിഷ്യപാരമ്പര്യത്തില്‍ ഉള്‍പ്പെട്ടതുമായ  ശ്രീ. മുനി നാരായണപ്രസാദ് വ്യാഖ്യാനം ചെയ്ത ശ്രീനാരായണഗുരുവിന്റെ സമ്പൂര്‍ണ്ണ കൃതികളാണ്  പ്രസിദ്ധീകരിക്കുന്നത്.

ആത്മീയവും സാമൂഹ്യവുമായ മാറ്റങ്ങള്‍ ആഗ്രഹിക്കുന്ന എല്ലാ മലയാളികളും സൂക്ഷിക്കേണ്ടതാണ് ഈ മഹത് ഗ്രന്ഥം. ശ്രീനാരായണഗുരുവിന്റെ ദാര്‍ശനിക കൃതികള്‍, സ്‌ത്രോത്ര കൃതികള്‍, സാരോപദേശ കൃതികള്‍, ഗദ്യകൃതികള്‍, തര്‍ജ്ജമകള്‍ തുടങ്ങി വിവിധ വിഭാഗത്തിലുള്ള  63 കൃതികളാണ് മൂന്നു വാല്യങ്ങളിലായി 3000 പേജുകളില്‍ സമാഹരിച്ചിരിക്കുന്നത്. പദങ്ങളുടെ അര്‍ത്ഥം വിശദീകരിച്ച് ലളിതവും വിശദവുമായ വ്യാഖ്യാനമാണ് കൃതികള്‍ക്കു നല്‍കിയിട്ടുണ്ട്. വര്‍ണ്ണനകള്‍ക്കു പിന്നിലെ ഭാവാര്‍ത്ഥങ്ങള്‍ പ്രത്യേകം വിശദീകരിക്കുന്നു. മറ്റുള്ള വ്യാഖ്യാനങ്ങളെല്ലാം പരിശോധിച്ച് അവയിലുള്ള കുറവുകളും മേന്മയും കണ്ടറിഞ്ഞ് സൂക്ഷ്മമായി തയ്യാറാക്കിയതാണ് ഓരോ വ്യാഖ്യാനവും. ഓരോ കൃതിക്കും മുനി നാരായണപ്രസാദ് ആമുഖവും എഴുതിയിട്ടുണ്ട്. ശ്രീനാരായണഗുരുവിന്റെ മുഴുവന്‍ കൃതികളും മലയാളത്തില്‍ ആദ്യമായാണ് സമഗ്രമായി വ്യാഖ്യാനം ചെയ്ത് പുറത്തിറക്കുന്നത്.

മൂന്നു വാല്യങ്ങളിലായി 3000 പേജുകളിലായി തയ്യാറാക്കിയിരിക്കുന്ന ശ്രീനാരായണഗുരു കൃതികള്‍ സമ്പൂര്‍ണ്ണം ഇപ്പോള്‍ വായനക്കാര്‍ക്കായി പ്രീബുക്ക് ചെയ്യാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.

3500 രൂപ മുഖവിലയുള്ള ശ്രീനാരായണഗുരു കൃതികള്‍ സമ്പൂര്‍ണ്ണം ആദ്യം ബുക്ക് ചെയ്യുന്ന 10,000 പേര്‍ക്ക് 1999 രൂപയ്ക്ക് ലഭിക്കുന്നു.ഒപ്പം 1000 ഡിസി റിവാര്‍ഡ് പോയിന്റ്‌സും ലഭിക്കുന്നു. രണ്ടു തവണ (1000+999) (30 ദിവസത്തിനുള്ളില്‍ രണ്ടു ഗഡുക്കളായി അടയ്ക്കാം. കൃത്യസമയത്തിനുള്ളില്‍ അടയ്ക്കുന്നവര്‍ക്ക് 500 ഡിസി റിവാര്‍ഡ് പോയിന്റ്‌സ് ലഭിക്കുന്നു.) മൂന്നു തവണ (1000+600+600)=2200 രൂപ (90 ദിവസത്തിനുള്ളില്‍ തവണപ്രകാരമുള്ള തുക കൃത്യസമയത്തിനുള്ളില്‍ അടയ്ക്കുന്നവര്‍ക്ക് 300 റിവാര്‍ഡ് പോയിന്റ്‌സും ലഭിക്കുന്നു.)

ബുക്കിങ്ങിനായി വിളിക്കുക

9946109101, 9947055000, 9946108781

വാട്‌സ് ആപ് നമ്പര്‍: 9946109449

ഡി സി ബുക്‌സ് ഓണ്‍ലൈന്‍ ബുക്ക് സ്‌റ്റോറില്‍ നിന്നും വാങ്ങുന്നതിനായി സന്ദര്‍ശിക്കുക:https://onlinestore.dcbooks.com/books/sree-narayana-guru-krithikal-sampoornam
http://prepublication.dcbooks.com/product/sreenarayanaguru-krithikal-sampoornam

കേരളത്തിലുടനീളമുള്ള ഡി സി ബുക്‌സ്/കറന്റ് ബുക്‌സ് പുസ്തകശാലകളിലൂടെയും ബുക്കു ചെയ്യാം.
ഡി സി ബുക്‌സ്, കോട്ടയം 686 001 എന്ന വിലാസത്തില്‍ മണിഓര്‍ഡര്‍/ബാങ്ക് ഡ്രാഫ്റ്റ് അയച്ചും കോപ്പികള്‍ ഉറപ്പാക്കാം. കേരളത്തിലുടനീളമുള്ള ബുക്കിങ് ഏജന്‍സികളിലൂടെയും ബുക്കു ചെയ്യാവുന്നതാണ്.

വ്യവസ്ഥകള്‍ക്ക് സന്ദര്‍ശിക്കുക: www.dcbooks.com

Comments are closed.